പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 73ന് 6 വിക്കറ്റ് നഷ്ടം

Anjana

India Australia Perth Test

പെർത്തിലെ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ടീമിന് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 73 റൺസിന് 6 വിക്കറ്റ് നഷ്ടത്തിലാണ്. മിച്ചൽ സ്റ്റാർക്ക്, ഹാസിൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരുടെ പേസ് ആക്രമണത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു.

ജയ്‌സ്വാൾ എട്ട് പന്തിൽ നിന്ന് ഒരു റൺസ് പോലും നേടാതെയും, മലയാളി താരം ദേവ്ദത്ത് പടിക്കൽ 23 പന്തിൽ റൺസൊന്നും നേടാതെയും പുറത്തായി. വിരാട് കോഹ്ലി 12 പന്തിൽ 5 റൺസുമായി ഹേസൽവുഡിന്റെ പന്തിൽ കൂടാരം കയറി. കെ എൽ രാഹുൽ 74 പന്തിൽ 26 റൺസെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ ഋഷഭ് പന്തും നിതീഷ് കുമാര്ഡ റെഡ്ഡിയുമാണ് ക്രീസിൽ. പേസ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്നതാണ് പെർത്തിലെ പിച്ച്. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ സ്വന്തം മണ്ണിൽ രണ്ടുതവണയായി നഷ്ടപ്പെട്ട പരമ്പര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ആദ്യ പത്തോവറിൽ അഞ്ചും മെയ്ഡനായിരുന്നു, ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് റൺസ് നേടാൻ കഠിനമായി.

Story Highlights: India struggles against Australia’s pace attack in Perth Test, losing 6 wickets for 73 runs

Leave a Comment