2025 ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ; ഐസിസിയെ അറിയിച്ച് ബിസിസിഐ

Anjana

India Champions Trophy Pakistan

2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 19 നും മാർച്ച് ഒമ്പതിനും ഇടയിൽ പാക്കിസ്ഥാനിലെ മൂന്ന് വേദികളിലായി എട്ട് ടീമുകൾ അടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി നടക്കാനിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ, രാജ്യത്തിന് പുറത്ത് ഒരു വേദി കൂടി ഒരുക്കുന്ന ഹൈബ്രിഡ് മോഡൽ ടൂർണമെന്റിന് വേണ്ടിവരും. എന്നാൽ, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഹൈബ്രിഡ് മോഡൽ ഉപയോഗിക്കുന്നത് നിരസിച്ചിരുന്നു. ചർച്ച നടന്നിട്ടുണ്ടെങ്കിലും അത് ശരിയാകില്ലെന്ന നിലപാടിലാണ് അദ്ദേഹം. 2023ലെ ഏകദിന ലോകകപ്പിലും ഹൈബ്രിഡ് രീതിയാണ് സ്വീകരിച്ചിരുന്നത്. ഓരോ മത്സരത്തിനായി പാക്കിസ്ഥാനിലേക്ക് എത്തുക, കളി കഴിഞ്ഞാലുടൻ ഇന്ത്യയിലേക്ക് പോകുക എന്ന രീതി പിസിബി മുന്നോട്ടുവച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്തിന്റെ പുറത്ത് വേദി പരിഗണിക്കുന്ന ചുരുക്കപ്പട്ടികയിൽ ചില രാജ്യങ്ങൾ ഉണ്ടെങ്കിലും, യുഎഇയാണ് മുൻനിരയിലുള്ളത്. ശ്രീലങ്കയും ചുരുക്കപ്പട്ടികയിലുണ്ട്. ഇന്ത്യയുടെ നിലപാട് മൂലം ടൂർണമെന്റിന്റെ നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഐസിസിയും പിസിബിയും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Story Highlights: India refuses to participate in 2025 Champions Trophy in Pakistan, BCCI informs ICC

Leave a Comment