ടി ട്വന്റി ലോക കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ കരുത്തരായ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടു. കിരീടമോഹവുമായി യുഎഇയിലെത്തിയ ടീം ഇന്ത്യയുടെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യയുടെ മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ നഷ്ടമായതാണ് ദയനീയ തോൽവിയിലേക്ക് നയിച്ചത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് ഇന്ത്യൻ ബൗളർമാരെ അടിച്ചുതകർത്തു. 20 ഓവറിൽ 160 റൺസ് നേടിയ ന്യൂസീലൻഡിന് എതിരെ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസ് മാത്രമേ നേടാനായുള്ളൂ. ബൗളർ ലീ തഹുഹുവിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ തകർത്തത്. തഹുഹു മൂന്ന് വിക്കറ്റ് നേടി.
ഇന്ത്യൻ ഓപ്പണർമാരായ ഷഫാലി വർമ, സ്മൃതി മന്താന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവർ പവർപ്ലേ ഓവറുകളിൽ തന്നെ മടങ്ങി. ന്യൂസീലാൻഡ് ബോളർമാർക്ക് മുമ്പിൽ മധ്യനിര പുറത്താകാതെ നിൽക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റുകൾ തുടർച്ചയായി വീണുകൊണ്ടിരുന്നു. ഇതോടെ ഇന്ത്യയുടെ കിരീടമോഹങ്ങൾക്ക് ആദ്യ മത്സരത്തിൽ തന്നെ കനത്ത തിരിച്ചടി നേരിട്ടു.
Story Highlights: India suffers heavy defeat against New Zealand in T20 Women’s World Cup opener