പെര്ത്ത് സ്റ്റേഡിയത്തില് ഇന്ത്യയോട് ഓസ്ട്രേലിയ നേരിട്ട പരാജയം ചരിത്രത്തിലെ ഏറ്റവും വലിയ തോല്വികളിലൊന്നായി മാറി. 295 റണ്സിന്റെ ഈ തോല്വി കഴിഞ്ഞ 40 വര്ഷത്തിനിടെ സ്വന്തം തട്ടകത്തില് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ പരാജയമാണ്. 2012ല് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബ്ല്യുഎസിഎയില് 309 റണ്സിനായിരുന്നു അവരുടെ ഈ കാലയളവിലെ ഏറ്റവും വലിയ തോല്വി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് ഇവിടെ അഞ്ച് ടെസ്റ്റുകളിലും വിജയിച്ചത്.
പെര്ത്തില് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര് 150 ആയിരുന്നു. ഇത്ര കുറഞ്ഞ സ്കോറില് നിന്ന് ഇന്ത്യ ടെസ്റ്റ് മത്സരം ജയിക്കുന്നത് മൂന്നാം തവണയാണ്. 2004ലെ വാങ്കഡെ ടെസ്റ്റില് ഓസ്ട്രേലിയയ്ക്കെതിരെ 104 റണ്സിനും 2021ലെ അഹമ്മദാബാദ് ടെസ്റ്റില് ഇംഗ്ലണ്ടിനെതിരെ 145 റണ്സിനും ഓള് ഔട്ടായ ശേഷവും ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ ഇന്നിങ്സില് 150-നോ അതില് താഴെയോ റണ്സിന് പുറത്തായ ടീം നേടിയ ടെസ്റ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്സാണ് ഇന്ത്യയുടെ 295.
1991-ലെ ബ്രിഡ്ജ്ടൗണ് ടെസ്റ്റില് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ വെസ്റ്റ് ഇന്ഡീസിന്റെ 343 റണ്സാണ് അത്തരത്തിലുള്ള ഏറ്റവും വലിയ വിജയം. അന്ന് ഒന്നാം ഇന്നിങ്സില് വിന്ഡീസ് 149 റണ്സിന് ഓള്ഔട്ടായിരുന്നു. 2008-ലെ മൊഹാലി ടെസ്റ്റില് 320 റണ്സിന് ഓസീസ് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ വലിയ തോല്വി കൂടിയാണ് ഇപ്പോള് പെര്ത്തില് സംഭവിച്ചത്.
Story Highlights: India defeats Australia in Perth Test with second-largest run margin in 40 years, despite low first innings score