ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭവും സംഘർഷവും ഇന്ത്യൻ വസ്ത്ര വ്യാപാരികൾക്ക് അനുകൂലമായി മാറിയിരിക്കുന്നു. അമേരിക്കൻ ഇൻ്റർനാഷണൽ ട്രേഡ് കമ്മീഷൻ ബംഗ്ലാദേശിന് പകരം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കണക്കാക്കി. ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരത, വാണിജ്യ മേഖലയിലെ പ്രോത്സാഹനങ്ങൾ, സുഗമമായ ഉൽപ്പാദന-വിതരണ പ്രക്രിയ എന്നിവ ഇന്ത്യയുടെ മികവായി അമേരിക്കൻ ഏജൻസി വിലയിരുത്തി.
ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളിൽ 80 ശതമാനവും ആഭ്യന്തര വിപണിയിൽ തന്നെ വിറ്റഴിക്കപ്പെടുന്നു. എന്നാൽ ഇനി കൂടുതൽ ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ചെറിയ ഉൽപ്പാദന യൂണിറ്റുകൾ, ഉയർന്ന ഉൽപ്പാദന ചെലവ്, ചരക്ക് ഗതാഗതത്തിലെ പ്രശ്നങ്ങൾ എന്നിവ ഇന്ത്യയ്ക്ക് വെല്ലുവിളികളായി നിലനിൽക്കുന്നു.
അമേരിക്കൻ ഏജൻസി ഇന്ത്യയെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നിരയിലാണ് കാണുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ചൈനയുടെ കുത്തക മേധാവിത്തം കുറഞ്ഞപ്പോൾ ഈ രാജ്യങ്ങൾ വലിയ മുന്നേറ്റം നടത്തി. 2013-ൽ അമേരിക്കൻ വസ്ത്ര വിപണിയുടെ 37.7 ശതമാനം ചൈനയ്ക്കായിരുന്നെങ്കിൽ 2023-ൽ അത് 21.3 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ വിഹിതം 4 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി ഉയർന്നു. വിയറ്റ്നാമിന് 17.8 ശതമാനം വിഹിതത്തോടെ വലിയ നേട്ടമുണ്ടാക്കാനായി.
Story Highlights: India gains advantage in US textile market amid Bangladesh unrest, challenges remain