വനിതാ ട്വന്റി20 ലോകകപ്പ്: പാകിസ്താനെതിരെ ഇന്ത്യക്ക് ആദ്യ ജയം; മലയാളി താരം സജ്‌ന സജീവന്‍ തിളങ്ങി

Anjana

Women's T20 World Cup India Pakistan

വനിതകളുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെതിരെ ആദ്യ ജയം നേടി. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം. ഷഫാലി വര്‍മ്മ (32 റണ്‍സ്), ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ (29 റണ്‍സ്), ജമീമ റോഡ്രിഗസ് (23 റണ്‍സ്) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.

പാകിസ്താന്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ 20 ഓവറില്‍ 105 റണ്‍സില്‍ ഒതുങ്ങി. അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റുകളും ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റുകളും നേടി. മലയാളി താരം ആശ ശോഭന, രേണുക സിങ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്താന്‍ ബാറ്റിങ് നിരയില്‍ നിദ ദര്‍ (28 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സജന സജീവന്‍ ആദ്യ ഇലവനിലെത്തിയത് കേരളത്തിന് സന്തോഷമുണ്ടാക്കി. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജ്ന. ആശ ശോഭനയാണ് മറ്റൊരു മലയാളി താരം. 19 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യയുടെ അരുന്ധതി റെഡ്ഡിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Story Highlights: India secures first victory in Women’s T20 World Cup against Pakistan with stellar performances from Shafali Verma and Arundhati Reddy

Leave a Comment