Headlines

Politics

ഇറാൻ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം

ഇറാൻ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം

ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. ഇന്ത്യയിലെയും മ്യാന്മറിലെയും ഗാസയിലെയും മുസ്ലിങ്ങൾ അനുഭവിക്കുന്ന വേദനകൾ നിരാകരിച്ചാൽ നമുക്ക് സ്വയം മുസ്ലിങ്ങളാണെന്ന് കരുതാൻ കഴിയില്ലെന്ന അയത്തൊള്ളയുടെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതും അസ്വീകാര്യവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. നബിദിനത്തിൽ ഇറാനിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അയത്തൊള്ള അലി ഖമേനിയുടെ പരാമർശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിൽ വിമർശനം ഉന്നയിക്കുന്ന മറ്റ് രാഷ്ട്രങ്ങൾ ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരിശോധിച്ച ശേഷം വേണം പ്രതികരിക്കാനെന്നും വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. മഹ്സ അമിനിയുടെ രണ്ടാം ചരമ വാർഷികത്തിൽ ഇറാനിൽ ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കാതെ തെരുവിലിറങ്ങിയ ദിവസമാണ് അയത്തൊള്ള അലി ഖമേനി ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന 22കാരി 2022 സെപ്തംബർ 16 നാണ് മരിച്ചത്.

ശക്തമായ ഉഭയകക്ഷി ബന്ധം വച്ചുപുലർത്തുന്ന ഇന്ത്യയുമായി ഇറാൻ്റെ പരമോന്നത നേതാവ് ഇത്തരമൊരു നിലപാട് പൊടുന്നനെ സ്വീകരിച്ചത് എന്താണെന്ന് ചോദ്യം ഉയരുന്നുണ്ട്. സമീപ കാലത്തൊന്നും ഇന്ത്യയും ഇറാനും ഭിന്നാഭിപ്രായങ്ങളിലേക്ക് പോയിട്ടില്ല. ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട കരാറടക്കം ഒപ്പിട്ടത് ഈയടുത്തായതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ശക്തമായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇറാൻ സന്ദർശിച്ചിരുന്നു. പിന്നീട് ജൂലൈ മാസത്തിൽ ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്ര മന്ത്രി നിതിൻ ഗ‍ഡ്‌കരിയും നേരിട്ട് പങ്കെടുത്തിരുന്നു.

Story Highlights: India strongly criticizes Iran’s Supreme Leader’s comments on ‘suffering of Muslims’ in India, Myanmar, and Gaza

More Headlines

കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ
ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി: കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഗൂഢ അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ
ഉപമുഖ്യമന്ത്രി സ്ഥാനം: തീരുമാനം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ
ഹരിയാന തെരഞ്ഞെടുപ്പ്: കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ പ്രകടനപത്രിക

Related posts

Leave a Reply

Required fields are marked *