സൂര്യനിലെ സൗരക്കൊടുങ്കാറ്റുകളുടെ ഉത്ഭവം പഠിക്കാനായി ലഡാക്കിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഡയറക്ടർ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിക്ക് അന്തിമ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും ബാക്കിയെല്ലാം പൂർത്തിയായെന്നും അവർ അറിയിച്ചു. രണ്ട് മീറ്റർ ക്ലാസ് ഒപ്റ്റിക്കൽ, ഇൻഫ്രാ-റെഡ് (ഐആർ) നിരീക്ഷണ സൗകര്യമുള്ള ഈ ടെലിസ്കോപ്പ് 0. 1-0. 3 ആർക്ക് സെക്കൻഡ് സ്പെഷ്യൽ റെസല്യൂഷനിൽ സൗര കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും ചലനവും സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. Click here
208-jpg. webp” alt=”” width=”800″ height=”400″ srcset=”https://anweshanam. com/wp-content/uploads/2024/11/untitled-design-2024-11-02t225150. 208-jpg. webp 800w, https://anweshanam. com/wp-content/uploads/2024/11/untitled-design-2024-11-02t225150. 208-768×384. webp 768w, https://anweshanam. com/wp-content/uploads/2024/11/untitled-design-2024-11-02t225150. 208-150×75. webp 150w, https://anweshanam. com/wp-content/uploads/2024/11/untitled-design-2024-11-02t225150. 208-360×180. webp 360w, https://anweshanam.
com/wp-content/uploads/2024/11/untitled-design-2024-11-02t225150. 208-750×375. webp 750w” sizes=”(max-width: 800px) 100vw, 800px” /> സൗര കൊടുങ്കാറ്റുകൾ കോടിക്കണക്കിന് ടൺ പ്ലാസ്മയെയും അതുമായി ബന്ധപ്പെട്ട കാന്തികക്ഷേത്രങ്ങളെയും സൂര്യനിൽ നിന്ന് ഇൻ്റർപ്ലാനറ്ററി ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു. ഇവയിൽ ചിലത് ഭൂമിയിൽ ഭൗമ കാന്തിക കൊടുങ്കാറ്റുകൾക്ക് കാരണമാകുന്നു. തീവ്ര ഭൂകാന്തിക കൊടുങ്കാറ്റുകൾക്ക് ഭൂമിയിലെ ബഹിരാകാശ-സാങ്കേതികവിദ്യയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. റേഡിയോ ആശയവിനിമയം, ജിപിഎസ് സിഗ്നലുകൾ തുടങ്ങിയവ തടസ്സപ്പെടുത്താൻ സാധിക്കും. ലഡാക്കിലെ മെരാക്കിലെ പാംഗോങ് ത്സോ തടാകത്തിൻ്റെ തീരത്താണ് 4,200 മീറ്റർ ഉയരത്തിൽ ദൂരദർശിനി സ്ഥാപിക്കുന്നത്.
— wp:paragraph –>