Headlines

Sports

കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ തകർപ്പൻ ജയം; ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോൽപ്പിച്ചു

കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ തകർപ്പൻ ജയം; ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോൽപ്പിച്ചു

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് ജയം നേടി. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂർണമായും നഷ്ടമായിട്ടും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. സ്കോർ: ബംഗ്ലാദേശ് 233, 146; ഇന്ത്യ 285-9, 98-3. 95 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (8), ശുഭ്മാൻ ഗിൽ (6), യശസ്വി ജയ്സ്വാൾ (51) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.

കോലിയും യശസ്വിയും ചേർന്ന് ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിന് മൂന്ന് റൺസരികെ യശസ്വി വീണെങ്കിലും കോലിയും (29 നോട്ടൗട്ട്) ബൗണ്ടറിയിലൂടെ റിഷഭ് പന്തും (4 നോട്ടൗട്ട്) ഇന്ത്യയുടെ ജയം പൂർത്തിയാക്കി. മെഹ്ദി ഹസൻ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകൾ നേടി ബംഗ്ലാദേശിനായി തിളങ്ങി.

Story Highlights: India secures 7-wicket victory against Bangladesh in Kanpur Test, keeping World Test Championship final hopes alive

More Headlines

പിഎസ്ജി താരം ഔസ്മാന്‍ ഡെംബെലെയെ ടീമില്‍ നിന്ന് പുറത്താക്കി; ആഴ്സനലിനെതിരായ മത്സരത്തില്‍ കളിക്കില്ല
വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു
നെഹ്റു ട്രോഫി വള്ളം കളി: വിജയ തർക്കത്തിൽ വീയപുരം ഹൈക്കോടതിയിലേക്ക്
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പര: സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; സൂര്യകുമാർ യാദവ് നായകൻ
ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയുടെ മർദ്ദന ആരോപണം തള്ളി പൊലീസ്
70-ാമത് നെഹ്റു ട്രോഫി: കാരിച്ചാൽ PBC അഞ്ചാം തവണയും 'ജലരാജാവ്'
നെഹ്റു ട്രോഫി ജലമഹോത്സവം: ഫൈനലിസ്റ്റുകൾ നിശ്ചയിച്ചു, അവസാന പോരാട്ടത്തിന് കാത്തിരിക്കുന്നു
നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയില്‍ ആവേശം തിരതല്ലുന്നു
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ ആവേശം

Related posts

Leave a Reply

Required fields are marked *