നിജ്ജർ കൊലപാതകം: ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ വീണ്ടും ഇന്ത്യ

Anjana

India-Canada diplomatic tensions

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ഇന്ത്യ വീണ്ടും രംഗത്തെത്തി. വിനാശകരമായ നയതന്ത്ര സംഘർഷത്തിന്റെ ഉത്തരവാദിത്തം ട്രൂഡോയുടേതാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ട്രൂഡോയുടെ പെരുമാറ്റമാണ് സംഘർഷത്തിന് വഴി വച്ചതെന്നും ഇന്ത്യ വിമർശിച്ചു.

അന്വേഷണ കമ്മീഷനിൽ ട്രൂഡോ നൽകിയ മൊഴിയോടാണ് ഇന്ത്യയുടെ പ്രതികരണം. കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനൽ പ്രവർത്തനങ്ഗളിലും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കാനഡ ആവർത്തിക്കുന്നു. ഖാലിസ്ഥാൻ അനുകൂലരെ ഇന്ത്യ ഗവൺമെന്റ് ക്രിമിനൽ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്നും കാനഡ ആരോപിച്ചിരുന്നു. നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചു. ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ തീരുമാനിക്കുകയും ശനിയാഴ്ച രാത്രി 11:59ന് മുൻപ് ഇന്ത്യ വിടാൻ നിർദ്ദേശം നൽകുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയുടെ നടപടിക്ക് പിന്നാലെ കാനഡയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയൻ പ്രധാനമന്ത്രിയുടേതെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഇത്തരം ആരോപണങ്ങൾ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

Story Highlights: India accuses Canadian PM Justin Trudeau of causing diplomatic tensions over Nijjar murder case

Leave a Comment