ഇമ്രാന് ഖാനും ഭാര്യയ്ക്കും ജയില് ശിക്ഷ

നിവ ലേഖകൻ

Imran Khan

2022 ഏപ്രിലിലെ അവിശ്വാസ വോട്ടെടുപ്പിലൂടെ അധികാരഭ്രഷ്ടനായ പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിക്കും അഴിമതിക്കേസില് ജയില് ശിക്ഷ വിധിച്ചു. അല് ഖാദര് യൂണിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില് ഇമ്രാനു 14 വര്ഷവും ബുഷ്റയ്ക്ക് ഏഴു വര്ഷവുമാണ് ശിക്ഷ. ഇമ്രാന് ഒരു ദശലക്ഷം പാകിസ്ഥാന് രൂപയും ബുഷ്റയ്ക്ക് അഞ്ച് ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നിലവില് മറ്റ് കേസുകളില് ജയിലിലാണ്. 2023 മെയ് മാസത്തിലാണ് ഇമ്രാന് ആദ്യമായി അറസ്റ്റിലായത്. അധികാര ദുര്വിനിയോഗവും അഴിമതിയും ആരോപിച്ച് ഡിസംബര് മുതല് മൂന്ന് തവണ മാറ്റിവച്ച കേസിലാണ് ഇപ്പോള് വിധി വന്നിരിക്കുന്നത്.

2023 ഓഗസ്റ്റ് മുതല് റാവല്പിണ്ടിയിലെ അഡിയാല ജയിലില് പ്രവര്ത്തിക്കുന്ന അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇമ്രാന് ജയിലിലായതിനു ശേഷമാണ് ഈ കോടതി അവിടെ പ്രവര്ത്തനം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ബുഷ്റ ബീവിയെ കോടതി പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

  ക്വറ്റ പിടിച്ചടക്കി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; പാകിസ്താനിൽ ആഭ്യന്തര കലാപം രൂക്ഷം

സമ്മാനങ്ങള് വില്ക്കല്, സംസ്ഥാന രഹസ്യങ്ങള് ചോര്ത്തല്, നിയമവിരുദ്ധമായ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില് നേരത്തെ ഇമ്രാന് ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസുകളെല്ലാം റദ്ദാക്കുകയോ താത്കാലികമായി നിര്ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ജയില് മോചനം ലഭിച്ചിരുന്നില്ല. ഇമ്രാന് ഖാന്റെ അല് ഖാദര് യൂണിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇപ്പോള് ജയില് ശിക്ഷ ലഭിച്ചിരിക്കുന്നത്.

Story Highlights: Former Pakistan Prime Minister Imran Khan and his wife Bushra Bibi have been sentenced to jail in a corruption case.

Related Posts
പാക് പ്രകോപനം തുടരുന്നു; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു
Pakistan India conflict

പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു Read more

പാക് പ്രകോപനം: തിരിച്ചടിച്ച് ഇന്ത്യ; കേന്ദ്രസർക്കാർ വാർത്താ സമ്മേളനം ഇന്ന്
India Pakistan border news

പാകിസ്താന്റെ പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. അതിർത്തിയിലെ സ്ഥിതിഗതികളും Read more

  ഷെഹ്ബാസ് ഷെരീഫിന്റെ യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു
പൂഞ്ചിൽ പാക് യുദ്ധവിമാനം വെടിവെച്ചിട്ടു; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു
India-Pak conflict

ജമ്മുവിൽ പാകിസ്താന്റെ പ്രകോപനം തുടരുന്നു. പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക് യുദ്ധവിമാനം Read more

പാകിസ്താനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി
Pakistan earthquake

പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പാക്-അഫ്ഗാൻ അതിർത്തിക്ക് Read more

ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാകിസ്താന് ഐഎംഎഫിന്റെ വായ്പ
IMF loan to Pakistan

പാകിസ്താന് 8,500 കോടി രൂപയുടെ വായ്പ അനുവദിച്ച് ഐഎംഎഫ്. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് Read more

പാകിസ്താന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
IMF bailout for Pakistan

പാകിസ്താന് സാമ്പത്തിക സഹായം നൽകുന്നതിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. ഐഎംഎഫ് വോട്ടെടുപ്പിൽ Read more

  വിഴിഞ്ഞം വിവാദം: രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഏഴ് ഇടങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമം

അതിർത്തി മേഖലകളിൽ പാകിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. ഏഴ് വ്യത്യസ്ത ഇടങ്ങളിൽ ഡ്രോൺ Read more

പാക് വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം
Pakistan air strike

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ വ്യോമാക്രമണം ഇന്ത്യ സ്ഥിരീകരിച്ചു. Read more

ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് വ്യോമാക്രമണം; തിരിച്ചടിച്ച് ഇന്ത്യ
Pakistani air attack

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചു. Read more

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; കോൺവെന്റ് സ്കൂൾ തകർന്നു, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
Pakistani shelling

പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നു. മെയ് 7-ന് നടന്ന ആക്രമണത്തിൽ Read more

Leave a Comment