ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ഗാനങ്ങളിലൊന്നായിരുന്നു ‘മുന്നി ബദ്നാം ഹുയി’.ലളിത് പണ്ഡിത്തിൻ്റെ സംഗീതത്തിൽ ഐശ്വര്യയും മംമ്ത ശർമ്മയും ചേർന്ന് ആലപിച്ച് പ്രേക്ഷകരുടെ മനം കവർന്ന ഈ ഗാനം ‘ഡബാങ്ങ് ‘ എന്ന ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. 3 വർഷം മുൻപ് ഈ ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുവച്ചവർ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു.
വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴും ആ ഗാനത്തിന് ചുവടു വച്ചാൽ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കുമെന്നതിന് ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം മുബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ മുന്നി ബദ്നാം എന്ന ഗാനത്തിന് നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
അതിൽ ഒരു പെൺകുട്ടിയുടെ ഡാൻസ് വലിയ ചർച്ചയായി മാറിയപ്പോൾ, ചിലർ അനുകൂലിച്ചും, ചിലർ പ്രതീകൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഇതുവരെ ഒരു പ്രസ്താവനയും പുറത്തു വന്നിട്ടുമില്ല. ചിലർ ഇന്ത്യയിലെ പ്രശസ്തമായ എഞ്ചിനീയറിങ്ങ് കോളേജിൽ ഇത്തരമൊരു നൃത്തം അനുയോജ്യമാണോ എന്നാണ് ചോദ്യമുയർത്തിയതോടെയാണ് വിവാദങ്ങൾ ഉയർന്നത്.
What happens when you allow Reservation + Feminism + Social Sciences in IIT Bombay?
— Based Monk (#Unreserved) (@thatindicmonk) October 19, 2024
Moolnivasis dancing around feminists in vulgar dressing and arts students calling it empowerment. pic.twitter.com/zTi5RvRlkO
പഠിക്കാൻ പോകുന്ന പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കേണ്ട കാര്യമാണോ ഇതെന്നും ചിലർ ചോദിക്കുകയുണ്ടായി.എന്നാൽ ചിലർ അനുയോജ്യമാണെന്നും, ഇതിൽ തെറ്റൊന്നുമില്ലെന്ന കമൻറുമായും വന്നു. എന്നാൽ ഇത്രയധികം വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് പലരും പറയുന്നത്.
ഇന്ത്യയിലെ ഐഐടി മേഖലയിലെ കോളേജുകളിൽ പ്ലേസ്മെൻറ് സെൽവഴി നിരവധി വിദ്യാർത്ഥികൾ ജോലി നേടുന്നതും, പ്രശസ്തമായ ഈ സ്ഥാപനത്തിനെ മറ്റൊരു വഴിയിലെത്തിക്കാനാണോശ്രമമെന്ന് ചോദിക്കുന്നവരും നിരവധിയാണ്.