ഐഐഎമ്മുകളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

JIPMAT

ഐഐഎമ്മുകളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജമ്മുവിലെയും ബോധ്ഗയയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) സംയുക്തമായി നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കാണ് പ്ലസ്ടുവിന് ശേഷം പ്രവേശനത്തിന് അവസരം. ബിബിഎ എംബിഎ ബിരുദമാണ് ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ലഭിക്കുക. 2023/2024 വർഷങ്ങളിൽ പ്ലസ്ടു വിജയിച്ചവർക്കും ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസ് പൂർത്തിയാക്കിയത് 2021 ലോ ശേഷമോ ആയിരിക്കണം എന്നതും ഈ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ബംഗളൂരു അടക്കം 70 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

ദുബായ്, മലേഷ്യ അടക്കം ഏഴ് കേന്ദ്രങ്ങൾ വിദേശത്തുമുണ്ട്. അപേക്ഷയിൽ നാല് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കണം. മാർച്ച് 10 രാത്രി 11. 50 വരെ അപേക്ഷിക്കാം. രണ്ട് സ്ഥാപനത്തിലേക്കും ഒരു അപേക്ഷ മതിയാകും. അപേക്ഷാ ഫീസ് 2000 രൂപയാണ്.

ഇഡബ്ല്യുഎസ്/എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1000 രൂപയാണ് ഫീസ്. ഇന്ത്യക്ക് പുറത്ത് പരീക്ഷ എഴുതാൻ 10,000 രൂപ ഫീസ് അടയ്ക്കണം. മാർച്ച് 11 രാത്രി 11. 50 വരെ ഫീസടയ്ക്കാം. മാർച്ച് 13 മുതൽ 15 വരെ അപേക്ഷയിലെ പിശകുകൾ തിരുത്താനും അവസരമുണ്ട്. ഏപ്രിൽ 26 നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

ഇരു സ്ഥാപനത്തിലേക്കുമുള്ള പൊതുവായ പരീക്ഷയാണിത്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർപ്രെട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്ന് യഥാക്രമം 13, 33, 34 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് നഷ്ടപ്പെടും. 150 മിനിറ്റ് ആണ് പരീക്ഷയുടെ ദൈർഘ്യം. പരമാവധി 400 മാർക്ക്. കൂടുതൽ വിവരങ്ങൾക്ക് : exams.

nta. ac/JIPMAT, ഫോൺ :01140759000. മെയിൽ: jipmat@nta. ac. in. പ്രോഗ്രാമിനിടയിൽ പഠനം നിർത്താനുള്ള എക്സിറ്റ് ഓപ്ഷനുകളും ലഭ്യമാണ്.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

Story Highlights: IIM Jammu and Bodh Gaya offer a 5-year integrated BBA-MBA program through JIPMAT 2025 for students who passed or are appearing for Plus Two in 2023/2024.

Related Posts
CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം
CAT 2024 registration

CAT 2024 രജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 20 വരെ നീട്ടി. എസ്സി, എസ്ടി, Read more

Leave a Comment