ടോവിനോ തോമസ് – തൃഷ കൃഷ്ണൻ ചിത്രം ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി; ജനുവരി രണ്ടിന് തിയേറ്ററുകളിൽ

Anjana

Identity trailer Tovino Thomas Trisha Krishnan

ടോവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രാഗം മൂവിസിന്റെയും കോൺഫിഡന്റ് ഗ്രൂപ്പിന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. ‘ഫോറെൻസിക്’ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ്, അഖിൽ പോൾ, അനസ് ഖാൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നു.

ട്രെയ്‌ലറിൽ കാണുന്ന വിഷ്വൽ ഇഫക്ടുകളും ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നതാണ്. മലയാള സിനിമയിൽ ഉയർന്ന സാങ്കേതിക മികവോടെ എത്തുന്ന ഒരു ചിത്രമെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് 2025 ജനുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. അഖിൽ പോളും അനസ് ഖാനും ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. തൃഷയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Story Highlights: Tovino Thomas and Trisha Krishnan starrer ‘Identity’ trailer released, promising a high-tech investigative thriller.

Leave a Comment