അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു രാജിവച്ചു. സിദ്ധിഖ് പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വൈകാരികമായ പ്രസംഗത്തിലൂടെയാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. സൈബർ ആക്രമണങ്ങളിൽ താൻ ഒറ്റപ്പെട്ടതായും സംഘടനയിലെ അംഗങ്ങൾ പിന്തുണച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് തുടങ്ങിയവർ തന്നെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. 25 വർഷത്തിനു ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാരായി. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും ഉണ്ണി മുകുന്ദൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.