കേരള ടൂറിസത്തിന് അന്താരാഷ്ട്ര അംഗീകാരം: ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐസിആർടി ഗോൾഡ് അവാർഡ്

Anjana

Kerala Tourism ICRT Gold Award

കേരള ടൂറിസം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. ഐ സി ആർ ടി ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകളിൽ കേരള ടൂറിസം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് ‘എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി’ എന്ന വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിയത്.

ബേപ്പൂരിൻ്റെ ചരിത്രം, സംസ്കാരം, പ്രകൃതി സൗന്ദര്യം, ജനജീവിതം എന്നിവ സമന്വയിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. പ്രത്യേക ടൂറിസം ഗ്രാമസഭകൾ, റിസോഴ്സ് മാപ്പിംഗ്, കമ്മ്യൂണിറ്റി ടൂർ പാക്കേജുകൾ, സ്ത്രീ സുഹൃദ വിനോദ സഞ്ചാരം തുടങ്ങിയവ ആരംഭിച്ചു. ഇതിലൂടെ ബേപ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ സമഗ്ര മാറ്റം കൊണ്ടുവരാൻ സാധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രാദേശികമായി നാനൂറോളം പേർക്ക് പ്രത്യേക പരിശീലനം നൽകി, വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകി. ബേപ്പൂരിലെ മെഴുകുതിരി യൂണിറ്റ് ലോകപ്രശസ്ത ബ്രാൻഡായി മാറി. കരകൗശല നിർമ്മാണം, തനത് ഭക്ഷണ വിഭവങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലും സംരംഭങ്ങൾ ഉയർന്നുവന്നു. തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർ ടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്. ഇതോടെ തുടർച്ചയായി മൂന്ന് വർഷം വിവിധ വിഭാഗങ്ങളിൽ ഗോൾഡ് അവാർഡ് നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ മാറി.

Story Highlights: Kerala Tourism wins ICRT Gold Award for Beypore Comprehensive Responsible Tourism Project

Leave a Comment