ദുബായിൽ ‘ഐസിഎൽ മറൈൻ ടൂറിസം’ എന്ന പുതിയ സംരംഭം ഐസിഎൽ ഗ്രൂപ്പ് ആരംഭിച്ചു. ഇന്ത്യയിലും യുഎഇയിലും വിവിധ മേഖലകളിൽ വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഈ ഗ്രൂപ്പിന്റെ പുതിയ സംരംഭം യുഎഇ ഭരണകുടുംബാംഗം ഹിസ് എക്സലൻസി ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ നുഐമിയും, ഐസിഎൽ ഗ്രൂപ്പിൻ്റെ സിഎംഡിയും ക്യൂബയുടെ ട്രേഡ് കമ്മീഷണർ ഓഫ് ഇന്ത്യയുമായ അഡ്വ. കെ.
ജി അനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ദുബായ് ദേര അൽ സീഫ് വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഐസിഎൽ ഗ്രൂപ്പ് സിഇഒ ശ്രീമതി ഉമാ അനിൽകുമാറും, ഇൻ്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത്. എ.
മേനോനും സന്നിഹിതരായിരുന്നു. യുഎഇയിലേക്കുള്ള ആഗോള വിനോദസഞ്ചാരികളുടെ എണ്ണം പ്രതിമാസം ശരാശരി 2 മില്യൺ കവിഞ്ഞതിനാലാണ് ദുബായിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ടൂറിസം സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഐസിഎൽ ഗ്രൂപ്പ് തീരുമാനിച്ചതെന്ന് അഡ്വ. കെ ജി അനിൽകുമാർ അഭിപ്രായപ്പെട്ടു.
വിപുലീകരണത്തിന്റെ ഭാഗമായി ടൂറിസം രംഗത്ത് ഏറ്റവും വലിയ ഡെസർട്ട് സഫാരിയും മറൈൻ ടൂറിസത്തിൽ ഏറ്റവും വലിയ ബോട്ട് ക്രൂയിസ് എന്ന ഖ്യാതിയും ഐസിഎൽ ഗ്രൂപ്പിന് സ്വന്തമാക്കി. ഇന്ത്യയിലുടനീളം ശാഖകളുള്ള ഐസിഎൽ ഫിൻ കോർപ്പ് യുഎഇ നിവാസികൾക്ക് ബാങ്കിംഗ് ബ്രോക്കറേജ് സേവനങ്ങളും, ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ ആസ്ഥാനമാക്കിയുള്ള ബാങ്കിംഗ് പദ്ധതികളും നൽകുന്നു. കൂടാതെ, ദുബായ് ഗോൾഡ് സൂക്കിലും മീന ബസാറിലും സ്വർണ്ണ വ്യാപാര സൗകര്യങ്ങളും ഏർപ്പെടുത്തി ഗ്രൂപ്പ് തന്റെ വളർച്ച തുടരുകയാണ്.