Headlines

Sports

പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. ഇനി മുതല്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാണ് ലഭിക്കുക. ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളറും റണ്ണറപ്പുകള്‍ക്ക് 1.17 ദശലക്ഷം ഡോളറും സമ്മാനമായി നല്‍കും. 2023 ലോകകപ്പിനേക്കാള്‍ ഇരട്ടിയാണ് ആകെ സമ്മാനത്തുകയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കുന്ന അതേ വേതനം തന്നെ വനിതാ ക്രിക്കറ്റര്‍മാര്‍ക്കും നല്‍കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ലോകകപ്പുകളില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി ക്രിക്കറ്റ് മാറിയിരിക്കുന്നു. ജേതാക്കളുടെയും റണ്ണറപ്പുകളുടെയും കാര്യത്തില്‍ 134 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാവുക.

2023ലെ ഐസിസി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു നിര്‍ണായക തീരുമാനം എടുത്തിരുന്നത്. ആദ്യം 2030ല്‍ തുല്യ സമ്മാനത്തുക നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ പരിഷ്‌കാരം നേരത്തെ നടപ്പാക്കാന്‍ നിശ്ചയിക്കുകയായിരുന്നു. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

Story Highlights: ICC announces equal prize money for men’s and women’s T20 World Cup winners, doubling the total prize pool.

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സുനിതാ വില്യംസ...

Related posts

Leave a Reply

Required fields are marked *