ഐസിബിഎഫ് സംഘടിപ്പിച്ച ഡ്രൈവിംഗ് സുരക്ഷാ സെമിനാർ വൻ വിജയം

നിവ ലേഖകൻ

ICBF Qatar driving safety seminar

ഇന്ത്യൻ എംബസ്സിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ. സി. ബി. എഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബൈക്ക് ഡെലിവറി ബോയ്സിനും, ലിമോസിൻ-ടാക്സി ഡ്രൈവർമാർക്കുമായി ഡ്രൈവിംഗ് സുരക്ഷ അവബോധ സെമിനാർ സംഘടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 29 ന് ഐ. സി. ബി. എഫ് കാഞ്ചാണി ഹാളിൽ നടന്ന സെമിനാറിൽ, ഡെലിവറി, ലിമോസിൻ, ടാക്സി മേഖലകളിൽ നിന്നായി ഏതാണ്ട് 180 ഓളം പേർ പങ്കെടുത്തു.

ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക വഴി, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാൾ മുഖ്യാതിഥിയായിരുന്നു. പ്രവാസി സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം പരിപാടികൾക്ക് പിന്തുണ നല്കുന്ന ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഐ.

സി. ബി. എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഡെലിവറി സമയം കൃത്യമായി പാലിക്കുവാൻ ഡെലിവറി ബോയ്സ് നേരിടുന്ന സമ്മർദ്ദം ഒരിക്കലും അപകടത്തിലേക്ക് നയിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ബോധവൽക്കരണ വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് ഹമദ് സലീം അൽ നഹാബ് സെമിനാറിൽ പങ്കെടുത്ത കമ്പനികളെ അഭിനന്ദിക്കുകയും, ഖത്തർ റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിൽ മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ ഹുദവിയുമായി ചേർന്ന് സെമിനാറിന് അദ്ദേഹം നേതൃത്വം നൽകി. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടന്ന സെമിനാറിന് ശേഷം, റോഡ് സുരക്ഷാ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.

  റോഡ് സുരക്ഷാ ഹ്രസ്വചിത്ര മത്സരം ദുബായിൽ

Story Highlights: ICBF Qatar organized driving safety awareness seminar for delivery boys and taxi drivers

Related Posts
റോഡ് സുരക്ഷാ ഹ്രസ്വചിത്ര മത്സരം ദുബായിൽ
Road Safety Competition

ദുബായിൽ ഗതാഗത അവബോധം വളർത്തുന്നതിനായി റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ എന്ന ഹ്രസ്വചിത്ര Read more

റമദാനിൽ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയിൻ ആരംഭിച്ച് ദുബായ് ആർടിഎ
Road Safety

റമദാൻ മാസത്തിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആർടിഎ ബോധവൽക്കരണ കാമ്പെയിൻ ആരംഭിച്ചു. Read more

കുട്ടിയെ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Kozhikode Scooter Accident

കോഴിക്കോട് മാവൂരിൽ 9 വയസ്സുകാരിയെ സ്കൂട്ടറിൽ പുറം തിരിഞ്ഞിരുത്തി ഹെൽമറ്റില്ലാതെ അപകടകരമായി വാഹനമോടിച്ച Read more

ആസിഫ് അലി: കൂളിംഗ് ഫിലിം, അലോയ് വീലുകൾ നിരോധിക്കണമെന്ന് ആവശ്യം
Road Safety

റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത നടൻ ആസിഫ് അലി, വാഹനങ്ങളിലെ കൂളിംഗ് Read more

റോഡ് നിയമലംഘകർക്ക് ഗാന്ധിഭവനിൽ പരിശീലനം
Traffic Safety

റോഡ് നിയമലംഘനങ്ങൾക്ക് തടയിടാൻ ഗതാഗത വകുപ്പ് പുതിയ പരിശീലന പരിപാടി ആരംഭിച്ചു. പത്തനാപുരം Read more

റോഡപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം
Road Accident Relief

റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് കേന്ദ്ര സർക്കാർ 25,000 രൂപ പാരിതോഷികം നൽകും. അപകടത്തിൽപ്പെട്ട് Read more

കേരളത്തിൽ വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു; റോഡ് സുരക്ഷയുടെ പ്രാധാന്യം വീണ്ടും
Kerala road accidents

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഏഴ് പേർ മരണമടഞ്ഞു. കൊച്ചി, പാറശ്ശാല, Read more

  റോഡ് സുരക്ഷാ ഹ്രസ്വചിത്ര മത്സരം ദുബായിൽ
കണ്ണൂര് സ്കൂള് ബസ് അപകടം: ഡ്രൈവര് ഫോണ് ഉപയോഗിച്ചിരുന്നുവെന്ന് ആരോപണം
Kannur school bus accident

കണ്ണൂര് വളക്കൈയില് സ്കൂള് ബസ് അപകടത്തില് ഡ്രൈവര് ഫോണ് ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാരുടെ ആരോപണം. Read more

കണ്ണൂര് സ്കൂള് ബസ് അപകടം: അമിതവേഗതയും അശാസ്ത്രീയ വളവും കാരണമെന്ന് റിപ്പോര്ട്ട്
Kannur school bus accident

കണ്ണൂര് തളിപ്പറമ്പിനടുത്ത് വളക്കൈയില് സംഭവിച്ച സ്കൂള് ബസ് അപകടത്തില് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഗുരുതര Read more

Leave a Comment