ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) മെയ് മാസത്തിൽ നടക്കുന്ന സിഎ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്സുകളിലെ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ ICAI യുടെ ഔദ്യോഗിക വെബ്സൈറ്റായ icai.org-ൽ ലഭ്യമാണ്. മെയ് 15, 17, 19, 21 തീയതികളിലാണ് ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ നടക്കുക.
ഇന്റർമീഡിയറ്റ് കോഴ്സിന്റെ ഗ്രൂപ്പ് 1 പരീക്ഷ മെയ് 3, 5, 7 തീയതികളിലും ഗ്രൂപ്പ് 2 പരീക്ഷ മെയ് 9, 11, 14 തീയതികളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഫൈനൽ കോഴ്സ് പരീക്ഷയുടെ പേപ്പർ 1 മുതൽ 5 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയും പേപ്പർ 6 ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 6 വരെയും നടക്കും. ഇന്റർമീഡിയറ്റ് കോഴ്സിന്റെ ഗ്രൂപ്പ് 1 പരീക്ഷയുടെ അവസാന പരീക്ഷ മെയ് 2, 4, 6 തീയതികളിലും ഗ്രൂപ്പ് 2 മെയ് 8, 10, 13 തീയതികളിലും നടക്കും.
ഫൗണ്ടേഷൻ കോഴ്സിലെ പേപ്പർ 1, 2 എന്നിവ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയും പേപ്പർ 3, 4 എന്നിവ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4 വരെയുമാണ് പരീക്ഷാ സമയം. ഇന്റർമീഡിയറ്റ് കോഴ്സിലെ എല്ലാ പേപ്പറുകളുടെയും പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ നടക്കും. ഫൗണ്ടേഷൻ പരീക്ഷയിലെ പേപ്പർ 3, 4 എന്നിവ രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ്.
ഫൈനൽ പരീക്ഷയിലെ പേപ്പർ 6, ഇന്റർനാഷണൽ ടാക്സേഷൻ – അസസ്മെന്റ് ടെസ്റ്റിലെ എല്ലാ പേപ്പറുകളും നാല് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ഇന്റർനാഷണൽ ടാക്സേഷൻ – അസസ്മെന്റ് ടെസ്റ്റ്/ പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സ് പരീക്ഷ അഥവാ, ഇന്റർനാഷണൽ ടാക്സേഷൻ (INTT- AT) മെയ് 10, 13 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ നടക്കും. പരീക്ഷയെഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
Story Highlights: The Institute of Chartered Accountants of India (ICAI) has released the CA exam timetable for May 2024.