ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം ഓസ്ട്രേലിയയില്‍ അപകടത്തില്‍പ്പെട്ടു

Anjana

Ian Botham fishing accident

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ടു. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മെര്‍വ് ഹ്യൂസിനൊപ്പം നാലു ദിവസത്തെ മീന്‍പിടിത്ത യാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ബോട്ടിലെ കയറില്‍ തട്ടി കാലുതെറ്റി 68കാരനായ ബോതം മുതലകളും സ്രാവുകളുമുള്ള നദിയില്‍ വീണു. എന്നാല്‍, അത്യാഹിതം സംഭവിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി.

സംഭവത്തെത്തുടര്‍ന്ന് ബോതമിന്റെ ശരീരത്തില്‍ വലിയ ചതവുകളും പാടുകളും ഉണ്ടായി. ബോട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചെരുപ്പ് കയറില്‍ കുരുങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബോതമും ഹ്യൂസും ചേര്‍ന്ന് ഓസ്ട്രേലിയയുടെ വടക്കന്‍ ഉഷ്ണമേഖലാ മേഖലയിലെ മൊയ്ല്‍ നദിയില്‍ ബാരാമുണ്ടിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കളിക്കുന്ന കാലത്ത്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, റിച്ചാര്‍ഡ് ഹാഡ്ലി എന്നിവരോടൊപ്പം ക്രിക്കറ്റിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ബോതം കണക്കാക്കപ്പെട്ടിരുന്നു. 5000 ടെസ്റ്റ് റണ്ണുകളും 383 ടെസ്റ്റ് വിക്കറ്റുകളും ബോതമിന്റെ പേരിലുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളായി അദ്ദേഹം അറിയപ്പെടുന്നു.

Story Highlights: England cricket legend Ian Botham falls into crocodile and shark-infested river during fishing trip in Australia

Leave a Comment