Headlines

Cinema, Entertainment

ഷൈൻ ടോം ചാക്കോ വിവാഹനിശ്ചയം റദ്ദാക്കി; പ്രണയം തകർന്നതായി വെളിപ്പെടുത്തൽ

ഷൈൻ ടോം ചാക്കോ വിവാഹനിശ്ചയം റദ്ദാക്കി; പ്രണയം തകർന്നതായി വെളിപ്പെടുത്തൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായ ഷൈൻ ടോം ചാക്കോ തന്റെ വിവാഹനിശ്ചയം റദ്ദാക്കിയതായി വെളിപ്പെടുത്തി. ഈ വർഷം ആദ്യം മോഡലായ തനൂജയുമായി നിശ്ചയിച്ചിരുന്ന വിവാഹം നടക്കില്ലെന്നും തനൂജയുമായുള്ള പ്രണയം തകർന്നുവെന്നും ഷൈൻ പറഞ്ഞു. തങ്ങൾ തമ്മിലുള്ള ബന്ധം ടോക്സിക്കായി മാറിയെന്നും താരം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷൈൻ തന്റെ അഭിമുഖത്തിൽ പറഞ്ഞത്, തനിക്ക് റൊമാന്റിക്ക് മൂഡ് ഉണ്ടെങ്കിലും ചിലപ്പോൾ അത് ടോക്സിക്ക് ലെവലിലേക്ക് മാറാറുണ്ടെന്നാണ്. ചിലപ്പോൾ ഭയങ്കരമായി പൊസസീവാകുമെന്നും സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നതായി ഷൈൻ പറഞ്ഞു.

തന്നെ വീട്ടിൽ കൊണ്ടുപോകാൻ കൊള്ളില്ലെന്നും ഷൈൻ വെളിപ്പെടുത്തി. ആദ്യസമയങ്ങളിൽ ഇത് മനസിലായില്ലെന്നും അഭിനയവും ജീവിതവും രണ്ട് രീതിയിൽ കൊണ്ടുപോകാമെന്നാണ് വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെ കൊണ്ടുപോകാൻ തനിക്ക് സാധിക്കില്ലെന്ന് ഓരോ ദിവസം കഴിയുംതോറും മനസിലായെന്നും പ്രണയം തനിക്ക് ഒരു താൽപര്യവുമില്ലാത്ത സംഭവമായിരുന്നുവെന്നും ഷൈൻ കൂട്ടിച്ചേർത്തു.

Story Highlights: Actor Shine Tom Chacko calls off engagement, cites toxic relationship

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ

Related posts