Headlines

Cinema, Entertainment

കൊവിഡ് കാലത്തെ ജയസൂര്യയുടെ സഹായം: സംവിധായകൻ രതീഷ് രഘുനന്ദന്റെ വെളിപ്പെടുത്തൽ

കൊവിഡ് കാലത്തെ ജയസൂര്യയുടെ സഹായം: സംവിധായകൻ രതീഷ് രഘുനന്ദന്റെ വെളിപ്പെടുത്തൽ

നടൻ ജയസൂര്യ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ ‘നന്മ മരം’ ചമയുന്നുവെന്ന വിമർശനം പലപ്പോഴും ഉയർന്നിട്ടുണ്ട്. ഇപ്പോൾ, ജയസൂര്യയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകൻ രതീഷ് രഘുനന്ദൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. മലയാള സിനിമയിൽ നന്മമരം ചമയുന്ന നടനാണ് ജയസൂര്യയെന്ന രീതിയിലുള്ള പോസ്റ്റിനു താഴെയായി, കൊവിഡ് കാലത്ത് ജയസൂര്യ നൽകിയ സഹായത്തെക്കുറിച്ച് രഘുനന്ദൻ വെളിപ്പെടുത്തിയിരിക്കുകയാണ്. രഘുനന്ദൻ പറയുന്നത്, ‘നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. വിജയ് ബാബു നിർമാതാവ്. പ്രീ പ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങൾക്കകം കൊവിഡും ലോക്ഡൗണും വന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ងൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് ചോദിച്ചു. ഞാൻ സ്ഥിതിഗതികൾ വിശദീകരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഇത്തിരി പൈസ അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന്. വേണ്ടെന്ന് പറയാവുന്ന സാഹചര്യമായിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെപ്പോലെ ഒരാളെ ഓർത്ത് സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല.’ എന്നാണ് സംവിധായകൻ കമന്റ് ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ

Related posts