ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി; 55 ലക്ഷം പേരെ ഒഴിപ്പിച്ചു

നിവ ലേഖകൻ

Hurricane Milton Florida

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി പടർത്തുന്നു. മണിക്കൂറിൽ 255 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന മിൽട്ടൺ ചുഴലിക്കാറ്റ് ഏറ്റവും അപകടകാരിയായ കാറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ന്യൂ മെക്സിക്കോ കടന്ന് ഫ്ലോറിഡയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റിനെ നേരിടാൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് ഫ്ലോറിഡയിൽ നടക്കുന്നത്. 55 ലക്ഷം പേരെ ഒഴിപ്പിച്ചതായി യുഎസ് ഗവൺമെന്റ് അറിയിച്ചു. സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണിത്.

അവശേഷിക്കുന്നവരും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവർണർ റോൺ ഡി സാന്റിസ് മുന്നറിയിപ്പ് നൽകി. കനത്ത ജാഗ്രതാ നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം മിൽട്ടൺ കൊടുങ്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചതോടെ ലോകം ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.

എന്നാൽ ഫ്ലോറിഡയിലെത്തുമ്പോൾ കാറ്റിന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണൽ ഹറിക്കേൻ സെന്റർ പ്രവചിച്ചിട്ടുണ്ട്. ടാംപ പട്ടണത്തിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടൺ കരകയറുമെന്നാണ് പ്രവചനം. കാറ്റിനൊപ്പം അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

  പശ്ചിമാഫ്രിക്കൻ തീരത്ത് കപ്പൽ ആക്രമണം: ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ പത്ത് പേരെ തട്ടിക്കൊണ്ടുപോയി

Story Highlights: Hurricane Milton threatens Florida, prompting massive evacuations and emergency preparations

Related Posts
യുഎസ് വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കാൻ ട്രംപിന്റെ ഉത്തരവ്
US Education Department

യുഎസ് വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ Read more

ഫ്ലോറിഡയിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം
Hate Crime

ഫ്ലോറിഡയിലെ ആശുപത്രിയിൽ മലയാളി നഴ്സിന് നേരെ ക്രൂരമായ വംശീയ ആക്രമണം. സ്റ്റീഫൻ സ്കാന്റിൽബറി Read more

യുഎസ് ഫണ്ടിംഗ് ആരോപണം: മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ഖുറൈഷി നിഷേധിച്ചു
election funding

ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് യുഎസ് ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചുവെന്ന റിപ്പോർട്ട് നിഷേധിച്ച് Read more

അമേരിക്കയിലെ ഇന്ത്യക്കാരുടെ നാടുകടത്തൽ: ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു
US Deportation of Indians

അമേരിക്കയിൽ നിന്ന് ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. 487 Read more

  ശനിയുടെ വളയങ്ങൾ ഈ വാരാന്ത്യത്തിൽ അപ്രത്യക്ഷമാകും
അമേരിക്കയുടെ സുവർണകാലം ആരംഭിച്ചുവെന്ന് ട്രംപ്
Trump Address

അമേരിക്കയുടെ സുവർണകാലത്തിന് തുടക്കമിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ Read more

അമേരിക്കയിൽ ടിക്ടോക്കിന് താൽക്കാലിക ആശ്വാസം
TikTok Ban

അമേരിക്കയിൽ ടിക്ടോക്കിന്റെ പ്രവർത്തനം തുടരാൻ താൽക്കാലിക അനുമതി. നിരോധനം മരവിപ്പിച്ചതായി യു.എസ്. പ്രസിഡന്റ് Read more

ടിക്ടോക്കിന് യുഎസിൽ വിലക്ക്; സുപ്രീം കോടതി നിയമം ശരിവച്ചു
TikTok Ban

യുഎസിൽ ടിക്ടോക്കിന്റെ പ്രവർത്തനം നിരോധിക്കാനുള്ള നിയമം സുപ്രീം കോടതി ശരിവച്ചു. ജനുവരി 19നകം Read more

ദുരന്തങ്ങളെ അതിജീവിച്ച് ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു
Wayanad landslide survivor government job

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യു വകുപ്പിൽ Read more

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി
Wayanad landslide victim government job

വയനാട് ഉരുൾപൊട്ടലിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം Read more

Leave a Comment