ഗർഭാശയഗള കാൻസർ പ്രതിരോധം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷനുമായി കേരളം

HPV vaccination

സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനമെടുത്തെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിന് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി എച്ച്പിവി വാക്സിനേഷനെക്കുറിച്ച് അവബോധം നൽകുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കും. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകുന്നതാണ്. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക.

രോഗപ്രതിരോധത്തിന് വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 9 മുതൽ 14 വയസ്സുവരെയാണ് എച്ച്പിവി വാക്സിന് ഏറ്റവും ഫലപ്രദം. അതേസമയം 26 വയസ്സുവരെ എച്ച്പിവി വാക്സിൻ നൽകാവുന്നതാണ്. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു.

  മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവം: ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ.ഹാരിസ്

17 ലക്ഷത്തിലധികം പേർ സ്ക്രീനിംഗ് നടത്തിയെന്നും മന്ത്രി അറിയിച്ചു. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി.

Story Highlights: Kerala to start HPV vaccination for plus one and plus two girl students to prevent cervical cancer.

Related Posts
മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവം: ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ.ഹാരിസ്
Medical College equipment

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായ സംഭവത്തിൽ ഡോ.ഹാരിസിനെതിരെ ആരോഗ്യമന്ത്രി വീണാ Read more

സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ Read more

മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം; ഡോക്ടർ ഹാരിസ് ഹസ്സന്റെ കത്ത് പുറത്ത്
Medical college equipment shortage

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പിന്റെ വാദം തെറ്റാണെന്ന് Read more

  മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം; ഡോക്ടർ ഹാരിസ് ഹസ്സന്റെ കത്ത് പുറത്ത്
കൊതുക് വളരാൻ സാഹചര്യമൊരുക്കി; വീട്ടുടമയ്ക്ക് 6000 രൂപ പിഴ വിധിച്ച് കോടതി
dengue fever outbreak

ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കൊതുക് വളരാൻ ഇടയാക്കിയതിന് പുറമേരി സ്വദേശി രാജീവന് കോടതി Read more

നിപ്പ: സംസ്ഥാനത്ത് 648 പേർ നിരീക്ഷണത്തിൽ; സ്ഥിതിഗതികൾ വിലയിരുത്തി
Nipah virus outbreak

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 648 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് Read more

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
Nipah virus outbreak

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക Read more

സംസ്ഥാനത്ത് 498 പേർ നിരീക്ഷണത്തിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
Nipah prevention efforts

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. Read more

മലപ്പുറത്ത് നിപ രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന സ്ത്രീ മരിച്ചു
Nipah virus Malappuram

മലപ്പുറത്ത് നിപ രോഗിയുമായി പ്രൈമറി കോൺടാക്റ്റിൽ ഉണ്ടായിരുന്ന സ്ത്രീ കോട്ടക്കലിൽ മരണപ്പെട്ടു. യുവതി Read more

  സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് മന്ത്രി വീണാ ജോർജ്
ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം; പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വീണാ ജോർജ്
health sector kerala

ആരോഗ്യമേഖലയെ മനഃപൂർവം മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് ഇതിന് Read more

എനിക്കെതിരെയുള്ള പ്രതിഷേധം, അവരോട് തന്നെ ചോദിക്ക്: മന്ത്രി വീണാ ജോർജ്
Veena George on Protests

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച് ആരോഗ്യമന്ത്രി Read more