ഗർഭാശയഗള കാൻസർ പ്രതിരോധം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷനുമായി കേരളം

HPV vaccination

സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനമെടുത്തെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിന് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി എച്ച്പിവി വാക്സിനേഷനെക്കുറിച്ച് അവബോധം നൽകുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കും. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകുന്നതാണ്. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക.

രോഗപ്രതിരോധത്തിന് വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 9 മുതൽ 14 വയസ്സുവരെയാണ് എച്ച്പിവി വാക്സിന് ഏറ്റവും ഫലപ്രദം. അതേസമയം 26 വയസ്സുവരെ എച്ച്പിവി വാക്സിൻ നൽകാവുന്നതാണ്. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.

  സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, 10 പേർ ചികിത്സയിൽ

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു.

17 ലക്ഷത്തിലധികം പേർ സ്ക്രീനിംഗ് നടത്തിയെന്നും മന്ത്രി അറിയിച്ചു. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി.

Story Highlights: Kerala to start HPV vaccination for plus one and plus two girl students to prevent cervical cancer.

Related Posts
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽക്കുളം അടച്ചു
Amoebic Encephalitis

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസ്സുള്ള വിദ്യാർത്ഥിക്കാണ് Read more

അമീബിക് മസ്തിഷ്ക ജ്വരം: ഈ വർഷം 17 മരണം, 66 പേർക്ക് രോഗബാധ
Amebic Encephalitis Deaths

സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 മരണങ്ങൾ സ്ഥിരീകരിച്ചു. Read more

  അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു; സംസ്ഥാനത്ത് ഒരു മാസത്തിനിടെ നാല് മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി
Amoebic Encephalitis Kerala

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ഒരു മാസത്തിനിടെ ആറ് മരണം
Amoebic Encephalitis death

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര Read more

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Amoebic Encephalitis Kerala

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറത്തും കോഴിക്കോടുമാണ് Read more

അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു; സംസ്ഥാനത്ത് ഒരു മാസത്തിനിടെ നാല് മരണം
Amebic Encephalitis death

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് Read more

  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ഒരു മാസത്തിനിടെ ആറ് മരണം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, 10 പേർ ചികിത്സയിൽ
Amebic Encephalitis Kerala

വയനാട് മാനന്തവാടി സ്വദേശി രതീഷ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. 45 Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 10 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
Amebic Meningoencephalitis

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് Read more

കാരുണ്യ പദ്ധതിക്ക് 124.63 കോടി രൂപ അനുവദിച്ചു: മന്ത്രി വീണാ ജോർജ്
Karunya scheme

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ടിനുമായി 124.63 കോടി രൂപ Read more

ഹൃദയസ്തംഭനം വർധിക്കുന്നു: സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ
CPR training

യുവജനങ്ങളിൽ ഹൃദയസ്തംഭന മരണങ്ങൾ വർധിക്കുന്നതിൽ കെജിഎംഒഎ ആശങ്ക രേഖപ്പെടുത്തി. സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ Read more