എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ ഈ കമ്പനിയിൽ ജൂനിയർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ, എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ ആൻഡ് സേഫ്റ്റി) 87 ഒഴിവുകളും, ജൂനിയർ എക്സിക്യൂട്ടിവ് മെക്കാനിക്കൽ 4 ഒഴിവുകളുമുണ്ട്. ഇവയുടെ ശമ്പളനിരക്ക് 30,000-1,20,000 രൂപയാണ്. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ 2 ഒഴിവുകളും, അസിസ്റ്റന്റ് എൻജിനീയർ-കെമിക്കൽ പ്രോസസ് 12 ഒഴിവുകളുമുണ്ട്. ഇവയുടെ ശമ്പളനിരക്ക് 40,000-1,40,000 രൂപയാണ്. എൻജിനീയർ-മെക്കാനിക്കൽ 14, കെമിക്കൽ പ്രോസസ് 2, ഫയർ ആൻഡ് സേഫ്റ്റി 4 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. ഇവയുടെ ശമ്പളനിരക്ക് 50,000-1,50,000 രൂപയാണ്.
പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അപേക്ഷാ ഫീസ് 1180 രൂപയാണ്. എന്നാൽ പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://www.hrrl.in/current-openings ലിങ്കിലുണ്ട്. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
Story Highlights: HPCL Rajasthan Refinery Limited invites applications for various positions including Junior Executive, Assistant Accounts Officer, and Engineer roles.