യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡന്റെ പിന്മാറ്റം കമലാ ഹാരിസിന് അവസരം; ട്രംപിനെതിരെ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നില്ല

Anjana

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായുള്ള മത്സരത്തിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെ, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ബൈഡന്റെ പിന്തുണ കമലയ്ക്കാണെന്ന് ഉറപ്പായതോടെ മറ്റ് നേതാക്കളേക്കാൾ അവർക്ക് മേൽക്കൈ ലഭിച്ചിരിക്കുന്നു. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ബൈഡനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ കമലയ്ക്കും കഴിയില്ലെന്നാണ് പോസ്റ്റ് ഡിബേറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വാഷിംഗ്ടൺ പോസ്റ്റിന്റെ സർവേ ഫലങ്ങൾ പ്രകാരം, ബൈഡനെതിരെ ട്രംപ് 1.9 പോയിന്റുകൾക്ക് മുന്നിലാണ്. ബൈഡന് പകരം കമലയെത്തിയാലും ട്രംപ് 1.5 പോയിന്റുകൾക്ക് തന്നെ മുന്നിലെത്തുമെന്നാണ് സർവേ ഫലങ്ങൾ തെളിയിക്കുന്നത്. ബൈഡൻ മാറി നിൽക്കുകയും പകരം കമല വരുകയും ചെയ്യുന്നത് കൂടുതൽ തൃപ്തികരമാണെന്ന് 70 ശതമാനം ഡെമോക്രാറ്റുകളും ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളായ സ്വതന്ത്രരും അഭിപ്രായപ്പെട്ടതായി വാഷിംഗ്ടൺ-പോസ്റ്റ്- എബിസി ന്യൂസ് ഐപോസ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബൈഡൻ-ട്രംപ് പോരാട്ടത്തിൽ ബൈഡന്റെ പിന്മാറ്റം ഏറെക്കുറെ പരാജയത്തിന് തുല്യമാണ്. ദി അസോസിയേറ്റഡ് പ്രസ്, എൻഒആർസി സെന്റർ ഫോർ പബ്ലിക് അഫയേർസ് റിസർച്ച് എന്നിവരുടെ പഠനത്തിൽ 65% ഡെമോക്രാറ്റുകളും ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ആഗ്രഹിച്ചിരുന്നു. വരാനിരിക്കുന്ന നാല് മാസത്തിൽ പൊതുതാത്പര്യം മുൻനിർത്തി സ്ഥാനാർത്ഥിയെ നിർത്താനും ജയിപ്പിച്ച് വൈറ്റ് ഹൗസിന്റെ നിയന്ത്രണം നിലനിർത്താനും ഡെമോക്രാറ്റുകൾക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.