ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം, ചൈനയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ശൈത്യകാലത്ത് സാധാരണയായി കണ്ടുവരുന്ന ശ്വാസകോശ അണുബാധകൾ മാത്രമാണ്. എച്ച്എംപി വൈറസ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയിൽ എച്ച്എംപി വൈറസ് അസാധാരണമായ രതിയിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകളൊന്നുമില്ല.
ലോകാരോഗ്യ സംഘടന ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അസാധാരണമായ സാഹചര്യമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിരീകരിച്ചു. 2024 ഡിസംബർ 29 വരെയുള്ള കാലയളവിൽ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, വടക്കൻ പ്രവിശ്യകളിൽ സീസണൽ ഇൻഫ്ലുവൻസ, എച്ച്എംപിവി, റൈനോ വൈറസ്, ആർഎസ്വി എന്നിവ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇത് ശൈത്യകാലത്ത് പ്രതീക്ഷിക്കുന്ന അളവിൽ മാത്രമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എച്ച്എംപിവി ബാധിച്ച മിക്കവർക്കും ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നത്. ചുരുക്കം ചിലർക്ക് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സംഘടന അറിയിച്ചു.
Story Highlights: The World Health Organization (WHO) has stated there is no need for concern regarding the spread of the HMP virus in China, clarifying that reported cases are typical winter respiratory infections.