സെബി ചെയര്പേഴ്സണ് മാധബി പുരി ബുച്ചിനെതിരെ ഹിന്ഡന്ബര്ഗ് റിസര്ച്ച് പുതിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സെബിയുടെ മുഴുവന് സമയ അംഗമായിരിക്കെ ലിസ്റ്റഡ് കമ്പനികളില് നിന്ന് പണം കൈപറ്റിയെന്നാണ് ഇപ്പോള് ഉയര്ന്നിരിക്കുന്ന ആരോപണം. മാധബിയുടെ ഉടമസ്ഥതയിലുള്ള കണ്സണ്ട്ടന്സി സ്ഥാപനത്തിനുള്ള ഫീസ് ഇനത്തിലാണ് തുക കൈപറ്റിയതെന്ന് ഹിന്ഡന്ബര്ഗ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ രജിസ്റ്റര് ചെയ്ത കണ്സള്ട്ടന്സി സ്ഥാപനം ഉപയോഗിച്ച് മാധബി ബുച്ച് ലാഭമുണ്ടാക്കിയെന്നാണ് ഹിന്ഡന്ബര്ഗ് വ്യക്തമാക്കിയത്. ഈ സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരി മാധബിയുടെ പേരിലാണ്. ലിസ്റ്റഡ് കമ്പനികളില് നിന്ന് ഫീസ് ഇനത്തില് കോടികളാണ് കണ്സള്ട്ടന്സി സ്ഥാപനത്തിലേക്ക് എത്തിയത്. മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, പെഡിലൈറ്റ് അടക്കം ഇടപാടുകാരുടെ പേരും ഹിന്ഡന്ബര്ഗ് പുറത്ത് വിട്ടു.
തന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് സെബിയെ അറിയിച്ചതാണെന്ന മാധബിയുടെ വാദം നുണയാണെന്ന നിലപാടില് ഹിന്ഡന്ബര്ഗ് ഉറച്ച് നില്ക്കുകയാണ്. കോണ്ഗ്രസും ഇതേ വിഷയത്തില് ആരോപണം ഉന്നയിച്ചിരുന്നു. മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ഗ്രൂപ്പിന് കണ്സള്ട്ടന്സി സേവനം നല്കുക വഴി മാധബി പുരി ബുച്ചിന്റെ ഭര്ത്താവിന് 4.78 കോടി രൂപ വരുമാനം ലഭിച്ചിരുന്നുവെന്നും കോണ്ഗ്രസ് വ്യക്തമാക്കിയിരുന്നു.
Story Highlights: Hindenburg Research accuses SEBI Chairperson Madhabi Puri Buch of receiving payments from listed companies