ലഹരിയും റാഗിംഗും തടയാൻ; ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ്

higher secondary training

കണ്ണൂർ◾: ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതാണ്. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, വിദ്യാർത്ഥികളുടെ രക്ഷാകർതൃ-അധ്യാപക ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നതാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂൺ ഒൻപതിന് കേരളത്തിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യും. തുടർന്ന് 12, 13, 16, 17 തീയതികളിൽ അതാത് വിദ്യാലയങ്ങളിൽ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും. 10, 11 തീയതികളിൽ ഓരോ വിദ്യാലയത്തിലെയും സൗഹൃദ കോഡിനേറ്റർമാരുടെയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെയും പരിശീലനം വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് നടത്തും.

ഈ അക്കാദമിക വർഷം ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളിലൂടെ ഇടപെടൽ നടത്തും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്താൻ സഹായിക്കുന്ന നൈപുണി വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ നൽകുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യും.

  പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചു; കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി

ജൂൺ 23 മുതൽ 30 വരെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ പരിശീലനം നൽകാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. 18-ാം തീയതി ഒന്നാം വർഷ വിദ്യാർത്ഥികൾ രക്ഷകർത്താക്കളോടൊപ്പം പ്രവേശനോത്സവത്തിൽ പങ്കെടുക്കേണ്ടതാണ്. ഈ പദ്ധതി അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാണ്.

അധ്യാപക പരിശീലകർക്കും, അധ്യാപകർക്കും, രക്ഷാകർത്താക്കൾക്കും, കുട്ടികൾക്കുമുള്ള പരിശീലനം നൽകുന്നത് സമൂഹ ശാസ്ത്രജ്ഞർ, ആരോഗ്യശാസ്ത്ര വിദഗ്ധർ എന്നിവർ ചേർന്നാണ്. അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂളുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുടെ സഹായവും ഇതിനുണ്ടാകും.

മേൽ സൂചിപ്പിച്ച പ്രശ്നങ്ങളുടെ സമൂഹശാസ്ത്ര, മനഃശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തും. ആരോഗ്യ സംരക്ഷണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ പിന്തുണ നൽകാനും ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നു. തുടർന്ന് ഇതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഉപയോഗിച്ച് മോഡ്യൂളുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

  പൊതു വിദ്യാഭ്യാസ പരിപാടികളിൽ പൊതു സ്വാഗതഗാനം; ആലോചനയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

Story Highlights: ലഹരി, റാഗിങ് എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Related Posts
പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചു; കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി
PM Shree scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി Read more

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും
SSK fund

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി Read more

വന്ദേ ഭാരതിൽ ഗണഗീതം പാടിയ സംഭവം: വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ
RSS Ganageetham controversy

വന്ദേ ഭാരത് ട്രെയിനിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിശദീകരണവുമായി എളമക്കര Read more

ബി.എസ്.സി നഴ്സിംഗ്: എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 11-ന്
BSc Nursing allotment

2025-26 അധ്യയന വർഷത്തിലെ ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്പോട്ട് അലോട്ട്മെൻ്റ് Read more

പൊതു വിദ്യാഭ്യാസ പരിപാടികളിൽ പൊതു സ്വാഗതഗാനം; ആലോചനയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
Kerala education programs

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ പൊതുവായ സ്വാഗതഗാനം വേണ്ടെന്ന നിലപാടുമായി മന്ത്രി Read more

  ബി.എസ്.സി നഴ്സിംഗ്: എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 11-ന്
എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ 10-ന് കാണും: മന്ത്രി വി. ശിവൻകുട്ടി
SSK fund

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചെന്ന് മന്ത്രി വി Read more

കാലിക്കറ്റ് വിസി നിയമനം: രാജ്ഭവൻ മുന്നോട്ട്, സാബുവിന്റെ ആവശ്യം തള്ളി
Calicut University VC

കാലിക്കറ്റ് സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ മുന്നോട്ട് പോകുന്നു. സെർച്ച് കമ്മിറ്റിയിൽ Read more

എസ്എസ്കെ ഫണ്ടിനായി മന്ത്രി വി. ശിവൻകുട്ടി ഡൽഹിയിലേക്ക്; ഇന്ന് സി.പി.ഐ.എം നേതൃയോഗം
SSK fund

പി.എം. ശ്രീ പദ്ധതി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എസ്എസ്കെ ഫണ്ട് നേടിയെടുക്കാൻ Read more

പി.എം. ശ്രീ: പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല, ഫണ്ട് ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളം
PM Shri Scheme

പി.എം. ശ്രീ പദ്ധതിയിൽ എസ്.എസ്.കെ ഫണ്ടിനായി പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ. എല്ലാ Read more

പി.എം. ശ്രീയിൽ നിന്നുള്ള പിന്മാറ്റം കാപട്യം; മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ജോർജ് കുര്യൻ
PM SHRI Scheme Kerala

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കാപട്യമാണെന്ന് കേന്ദ്രമന്ത്രി Read more