നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Anjana

കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നികുതി വെട്ടിച്ചെന്ന കേസിലാണ് അപ്പീൽ. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് മൂന്നുലക്ഷത്തി അറുപതിനായിരം രൂപ നികുതിയിനത്തിൽ വെട്ടിച്ചെന്നാണ് കേസ്. വിടുതൽ ഹർജി വിചാരണക്കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ വിടുതൽ ഹർജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കില്ലെന്ന എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വ്യാജ മേൽവിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിടുതൽ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ ഈ കേസിൽ ഹൈക്കോടതിയുടെ തീരുമാനം നിർണായകമാകും. നികുതി വെട്ടിപ്പ് കേസുകൾ സംബന്ധിച്ച നിയമവ്യവസ്ഥകളും കോടതി പരിശോധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.