ഹേമ കമ്മറ്റി റിപ്പോർട്ട്: സർക്കാർ തീരുമാനം ഇന്ന്, ഹൈക്കോടതി ഹർജി പരിഗണിക്കും

Anjana

Hema Committee Report

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി രാവിലെ പരിഗണിക്കും. കോടതി തീരുമാനത്തിന് ശേഷമായിരിക്കും സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. ഹർജി തള്ളിയാൽ റിപ്പോർട്ട് ഉടൻ പുറത്തുവിടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2019 ഡിസംബർ 31-നാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായിരുന്നു ഈ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ മേഖലയിലെ ചൂഷണങ്ങൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് തനിക്ക് അത് കാണാൻ അവസരം നൽകണമെന്നാണ് രഞ്ജിനിയുടെ ഹർജിയിലെ പ്രധാന ആവശ്യം. സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും, മൊഴി നൽകിയവർക്ക് പകർപ്പ് നൽകി അവരുടെ സമ്മതം വാങ്ങണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഹർജികൾ വരാനുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ, സർക്കാരിന്റെ അന്തിമ തീരുമാനം എന്താകുമെന്നത് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Story Highlights: High Court to consider petition against release of Hema Committee report on Malayalam film industry

Leave a Comment