വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിനായി രജിസ്ട്രാറിന് നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമനിർമ്മാണം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ചു. കേരളത്തിന്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ്.
ഇവിടെ സുസ്ഥിര വികസനം സാധ്യമാണോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമനിർമ്മാണസഭയും എക്സിക്യൂട്ടീവും ജുഡീഷ്യറിയും കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഓർമ്മിപ്പിച്ചു. നാളെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
Story Highlights: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.
Image Credit: twentyfournews