അഭിമന്യു സ്മാരകം പൊളിക്കേണ്ടതില്ല: ഹൈക്കോടതി തീരുമാനം

Anjana

Abhimanyu memorial Maharaja's College

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ക്യാംപസില്‍ നിര്‍മിച്ച സ്മാരകം പൊളിച്ചുമാറ്റേണ്ടെന്ന് ഹൈക്കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്‌യുവിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും ഉള്ളത് സ്വകാര്യ താത്പര്യം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിമന്യു സ്മാരകം അക്കാദമിക അന്തരീക്ഷത്തെ ബാധിക്കുമെന്ന വാദവും കോടതി തള്ളി. ക്യാംപസിനുള്ളില്‍ ഒരു സംഘടന അവരുടെ പ്രവര്‍ത്തകന്റെ സ്മാരകം പണിയുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിമന്യു സ്മാരകം ക്യാംപസിന്റെ അന്തരീക്ഷത്തെയോ അക്കാദമിക് പ്രവര്‍ത്തനങ്ങളെയോ ബാധിക്കുന്നതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ക്യാംപസില്‍ സ്മാരകം നിര്‍മിച്ചത്. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Story Highlights: High Court rejects plea to demolish Abhimanyu memorial at Maharaja’s College, citing lack of public interest

Leave a Comment