മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം: കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Anjana

black flag protest case quashed

പറവൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്നും പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും കോടതി ചൂണ്ടിക്കാട്ടി.

2017 ഏപ്രിൽ 19-നാണ് പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തുകയും ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ചെറിയ കാര്യങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. എല്ലാ കാര്യത്തിനും കേസെടുത്താൽ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി.

Story Highlights: High Court quashes case against Congress workers for black flag protest against Chief Minister in Paravur

Leave a Comment