Headlines

Cinema, Politics

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ഒരു ചലച്ചിത്ര നിർമാതാവിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ഒരാഴ്ചത്തേക്കാണ് റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. റിപ്പോർട്ടിൽ പൊതു താൽപ്പര്യമില്ലെന്നും അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്നും ഹർജിക്കാരൻ വാദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്നും അത് പ്രശസ്തി നേടാൻ വേണ്ടി മാത്രമാണെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ, അവസാന നിമിഷം മാത്രം എന്തുകൊണ്ട് എതിർപ്പുമായി വന്നുവെന്നും ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ ചോദ്യമുന്നയിച്ചു. ഹർജിക്കാരൻ മറ്റാർക്കോവേണ്ടി സംസാരിക്കുകയാണെന്നും കമ്മീഷൻ ആരോപിച്ചു.

സംസ്ഥാന വിവരാവകാശ കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയത്, ഹർജിക്കാരൻ റിപ്പോർട്ടിൽ കക്ഷി അല്ലെന്നും സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്നുമാണ്. ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹർജിക്കാരനില്ലെന്നും ഇത് സ്വകാര്യ താൽപര്യമുള്ള ഹർജിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം കഴിഞ്ഞാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇന്ന് വൈകിട്ട് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്.

More Headlines

മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല

Related posts