സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി

Anjana

Hema Committee Report, Malayalam Film Industry, Women's Issues

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തളളി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവരാവകാശ കമ്മീഷൻ സ്വീകരിച്ച നിലപാടാണ് കോടതി അംഗീകരിച്ചത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം സാധാരണ പൗരനും അറിയാൻ അവകാശമുണ്ടെന്നാണ് കമ്മീഷന്റെ വാദം. റിപ്പോർട്ടിന്റെ 82 പേജുകൾ ഒഴിവാകും. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് റിപ്പോർട്ടിലുളളത്.

വനിതാ കമ്മീഷനും ഡബ്ല്യുസിസിയും കേസിൽ കക്ഷി ചേർന്നിരുന്നു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സഹായകമാകുമെന്ന് വനിതാ കമ്മീഷൻ വാദിച്ചു. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുക. വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം. സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ സർക്കാരിനൊരു മാർഗ്ഗരേഖയാണ് റിപ്പോർട്ടെന്ന് വനിതാ കമ്മീഷൻ വാദിച്ചു. റിപ്പോർട്ടിന്റെ സംഗ്രഹ ഭാഗവും ശുപാർശയും പുറത്തുവിടണമെന്നാണ് കമ്മീഷന്റെ ആവശ്യം.

  നിയമസഭാ സമ്മേളനം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

ഹേമ കമ്മിഷൻ റിപ്പോർട്ട് 2019ലാണ് സർക്കാരിന് കൈമാറിയത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉൾപ്പെടെ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ൽ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചത് ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനാണ്.

Story Highlights: High Court dismisses plea seeking not to reveal Hema Committee report on issues faced by women in Malayalam film industry.

Image Credit: twentyfournews

Related Posts
കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പരാതി
Kondotty Bride Suicide

കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ Read more

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പരാമർശിക്കുന്നതും ലൈംഗിക സന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി
sexual harassment

സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികാതിക്രമമായി Read more

ഹണി റോസ് തുറന്നുപറയുന്നു: നിരന്തര ഉപദ്രവവും അപമാനവും നേരിടുന്നു
Honey Rose harassment

നടി ഹണി റോസ് ഒരു വ്യക്തിയുടെ നിരന്തരമായ ഉപദ്രവത്തെക്കുറിച്ച് വെളിപ്പെടുത്തി. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെയും Read more

കണ്ണൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവ് മരിച്ചു
train accident Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ഒരു Read more

ക്രിസ്മസ് ആഘോഷങ്ങളും സംഭവബഹുലമായ വാർത്തകളും
Kerala news headlines

ക്രിസ്മസ് ആഘോഷങ്ങൾ ലോകമെമ്പാടും നടന്നു. കൊച്ചിയിലെ സ്പാ കേന്ദ്രങ്ങളിൽ പൊലീസ് അന്വേഷണം. ആലപ്പുഴയിൽ Read more

  ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു
കൊല്ലം നിലമേലിൽ പ്രഭാത സവാരിക്കിടെ സ്ത്രീ വാഹനാപകടത്തിൽ മരിച്ചു
Nilamel accident

കൊല്ലം നിലമേലിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ വാഹനാപകടത്തിൽ മരിച്ചു. മുരുക്കുമൺ സ്വദേശിനി ഷൈല Read more

ആലപ്പുഴയിൽ വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട വയോധിക തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചു
elderly woman killed stray dog Alappuzha

ആലപ്പുഴ ആറാട്ടുപുഴയിൽ 81 വയസ്സുള്ള കാർത്യായനിയമ്മയെ തെരുവുനായ കടിച്ചുകൊന്നു. വീട്ടുകാർ പുറത്തുപോകുമ്പോൾ വയോധികയെ Read more

ആലപ്പുഴയിൽ ദാരുണം: തെരുവുനായയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
stray dog attack Kerala

ആലപ്പുഴ ആറാട്ടുപുഴയിൽ 81 വയസ്സുള്ള കാർത്യായനിയെ തെരുവുനായ കടിച്ചുകൊന്നു. വീട്ടുമുറ്റത്തിരുന്ന സമയത്താണ് ആക്രമണം Read more

കൊല്ലം പുത്തൻതുരുത്തിൽ ദുരന്തം: കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു
Kollam boat accident

കൊല്ലം പുത്തൻതുരുത്തിൽ കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരണപ്പെട്ടു. സന്ധ്യ Read more

Leave a Comment