Headlines

Education, Kerala News, Politics

ഗുരുദേവ കോളേജ് സംഘർഷം: പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

ഗുരുദേവ കോളേജ് സംഘർഷം: പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘർഷത്തിൽ പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോളജിനും, പ്രിൻസിപ്പാൾ, വിദ്യാർത്ഥികൾ എന്നിവർക്കും പോലീസ് സംരക്ഷണമൊരുക്കണമെന്നും, ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോളജിലുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷമുണ്ടായ ദിവസം എസ്.എഫ്‌.ഐയുടെ ഹെൽപ് ഡെസ്‌കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർഥികളാണ്​ സസ്‌പെൻഷനിലായത്.

സംഭവത്തിൽ എസ്.എഫ്‌.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ്, പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളജിൽ എസ്.എഫ്.ഐ ഹെൽപ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ

Related posts