ഹിസ്ബുല്ല ധനകാര്യ മേധാവിയെ സിറിയയിൽ വധിച്ചതായി ഇസ്രയേൽ സൈന്യം

നിവ ലേഖകൻ

Hezbollah finance chief killed Syria

സിറിയയിൽ വച്ച് ഹിസ്ബുല്ലയുടെ ധനകാര്യ വിഭാഗം മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ പേര് ഇസ്രയേൽ വെളിപ്പെടുത്തിയിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഇദ്ദേഹം ഹിസ്ബുല്ലയുടെ യൂണിറ്റ് 4400 എന്ന വിഭാഗത്തിൻ്റെ കമാൻഡറായിരുന്നുവെന്നും ഹിസ്ബുല്ലയുടെ ധനകാര്യ വിഭാഗത്തിൻ്റെ ചുമതല വഹിച്ചിരുന്നുവെന്നും ഇസ്രയേൽ സൈന്യം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ ഈ യൂണിറ്റിനെ നയിച്ചിരുന്നത് ഷെയ്ഖ് സലാഹ് എന്നറിയപ്പെട്ടിരുന്ന മൊഹമ്മദ് ജാഫർ കസിറായിരുന്നു.

ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ ഫണ്ട് ദീർഘകാലം ഇദ്ദേഹവും സംഘവുമാണ് കൈകാര്യം ചെയ്തിരുന്നത്. ഒക്ടോബർ ആദ്യവാരം ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിൽ ഇദ്ദേഹത്തെ ഇസ്രയേൽ വധിച്ചതിനെ തുടർന്നാണ് പുതിയ കമ്മാൻഡർ ചുമതലയേറ്റത്.

ഇന്നലെ ദമാസ്കസിൽ കാറിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സിറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹമാസ് നേതാവായിരുന്ന യഹ്യ സിൻവറിൻ്റെ മരണത്തിൽ അനുശോചിക്കാൻ ചേർന്ന ഒരു യോഗത്തിനിടയിലാണ് ഈ ആക്രമണം നടന്നത്.

  ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കം അവസാനിപ്പിക്കാമെന്ന് ഇറാൻ

ഇറാനിൽ നിന്ന് സിറിയയിലേക്ക് ഇന്ധനം എത്തിച്ച് ലെബനന് വിൽക്കുന്ന ചുമതലയാണ് യൂണിറ്റ് 4400 ൻ്റേതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: Israeli army claims to have killed Hezbollah finance chief in Syria, escalating tensions in the region.

Related Posts
ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ട്രംപ്
Gaza ceasefire

ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് Read more

ഇസ്രായേലിനെ ലക്ഷ്യമാക്കി യെമൻ മിസൈൽ ആക്രമണം; ജാഗ്രതാ നിർദ്ദേശം
Yemen missile attack

യെമനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം. ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. Read more

  അമേരിക്കൻ സാമ്രാജ്യത്തിന് നീതിയില്ല; ഇസ്രായേൽ എന്തും ചെയ്യാൻ മടിക്കാത്ത രാജ്യം: മുഖ്യമന്ത്രി
ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
Iran India relations

ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ Read more

ഇറാനെതിരായ വിജയം തലമുറകളോളം നിലനിൽക്കും: നെതന്യാഹു
Iran Israel conflict

വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചു. ഇറാന്റെ ആണവ പദ്ധതികൾ Read more

അമേരിക്കൻ സാമ്രാജ്യത്തിന് നീതിയില്ല; ഇസ്രായേൽ എന്തും ചെയ്യാൻ മടിക്കാത്ത രാജ്യം: മുഖ്യമന്ത്രി
Pinarayi Vijayan criticism

അമേരിക്കൻ സാമ്രാജ്യത്തിന് ലോകത്ത് നീതിയും ധർമ്മവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇസ്രായേൽ Read more

ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം
Israel Iran attack

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം Read more

ട്രംപിന് വഴങ്ങി ഇസ്രായേൽ; യുദ്ധവിമാനങ്ങൾ മടങ്ങുന്നു
Israel Iran conflict

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഇസ്രായേൽ ഇറാനുമായുള്ള സൈനിക നടപടികൾക്ക് Read more

  ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ട്രംപ്
ഇസ്രായേൽ ബോംബ് വർഷിക്കരുത്; വിമർശനവുമായി ട്രംപ്
Israel Iran conflict

ഇസ്രായേലിനും ഇറാനുമെതിരെ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണ Read more

ഇറാൻ – ഇസ്രായേൽ സംഘർഷം വീണ്ടും?: തിരിച്ചടിക്കുമെന്ന് ഇസ്രായേൽ, വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ
Iran Israel conflict

ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രായേൽ ആരോപിച്ചതോടെ സംഘർഷ സാധ്യത വർധിക്കുന്നു. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം Read more

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് ധാരണ; യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം
Iran-Israel ceasefire

കനത്ത നാശനഷ്ട്ടം വിതച്ച 12 ദിവസത്തെ ആക്രമണത്തിന് ശേഷം ഇറാനും ഇസ്രായേലും വെടിനിർത്തലിന് Read more

Leave a Comment