ബോളിവുഡിലെ പ്രശസ്തയായ നടിയും നൃത്തകലാകാരിയുമാണ് ഹേമമാലിനി. 76-ാം വയസ്സിലും മികച്ച നൃത്തപരിപാടികളുമായി അവർ കലാരംഗത്ത് സജീവമാണ്. എന്നാൽ, നടൻ ധർമേന്ദ്ര നാളിതുവരെ ഹേമമാലിനിയുടെ ക്ലാസ്സിക്കൽ നൃത്ത പരിപാടികൾ കണ്ടിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. പഞ്ചാബിലെ പരമ്പരാഗത കുടുംബത്തിൽ ജനിച്ച യാഥാസ്ഥിതികനായ ധർമ്മേന്ദ്ര സ്ത്രീകൾ പൊതുപരിപാടികളിൽ നൃത്തം ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഹേമ പറഞ്ഞു.
ഹേമമാലിനിയുടെ മകൾ ഇഷയുടെ ആഗ്രഹം ഒരു പ്രൊഫഷണൽ നർത്തകിയാകാനായിരുന്നു. എന്നാൽ, പെൺകുട്ടികൾ നൃത്തം ചെയ്യുന്നതും അഭിനയിക്കുന്നതും ധർമേന്ദ്രയ്ക്ക് ഇഷ്ടമായിരുന്നില്ല. ഈ കാര്യങ്ങൾക്ക് എതിരായി താൻ സ്വന്തമായ നിലപാടുകൾ എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹേമ പറഞ്ഞു. പിന്നീട് തന്റെ നൃത്ത പരിപാടികൾക്ക് ലഭിച്ച പ്രശംസയും ആദരവുമാണ് ധർമ്മേന്ദ്രയുടെ മനസ്സ് മാറ്റിയത്. അങ്ങിനെയാണ് മക്കളെയും നൃത്തം ചെയ്യാനും അഭിനയിക്കാനും ധർമ്മേന്ദ്ര അനുവദിക്കുന്നത്.
ധർമേന്ദ്ര തൻ്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് ഹേമമാലിനിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഹേമമാലിനി ഇന്നുവരെ ധർമേന്ദ്രയുടെ വീട്ടിൽ കയറിയിട്ടില്ല. പകരം, ധർമ്മേന്ദ്ര പുതിയ വീട് എടുത്ത് മറ്റൊരു ലോകം തുടങ്ങുകയായിരുന്നു. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും തൻ്റേതായ നൃത്ത വൈദഗ്ധ്യം വളർത്തിയെടുത്ത ക്ലാസ്സിക്കൽ നർത്തകി കൂടിയായിരുന്നു ഹേമമാലിനി. ഇന്നും അവർ കലാരംഗത്ത് സജീവമായി തുടരുന്നു.
Story Highlights: Hema Malini reveals Dharmendra’s initial opposition to women performing in public and how it affected their family dynamics.