ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ തടസ്സമില്ല; രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി

Anjana

Hema Committee Report Kerala

ഹൈക്കോടതി സിംഗിൾ ബെഞ്ച് നടി രഞ്ജിനി നൽകിയ ഹർജി തള്ളിയതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനുള്ള നിയമ തടസ്സങ്ങൾ നീങ്ങി. റിപ്പോർട്ടിന് സ്റ്റേ ഇല്ലാത്തതിനാൽ അത് ഉടൻ മാധ്യമപ്രവർത്തകർക്ക് കൈമാറും. വിവരാവകാശ കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചത് രഞ്ജിനിക്ക് ഹർജി നൽകാൻ അവകാശമില്ലെന്നാണ്. ഇതോടെ 233 പേജുകളുള്ള റിപ്പോർട്ട് അഞ്ച് മാധ്യമപ്രവർത്തകർക്ക് കൈമാറാനുള്ള തടസ്സങ്ങൾ നീങ്ങി.

നേരത്തെ ഡിവിഷൻ ബെഞ്ച് രഞ്ജിനിയുടെ ഹർജി തള്ളുകയും സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിംഗിൾ ബെഞ്ചിനെ സമീപിച്ച രഞ്ജിനിയുടെ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. 2019 ഡിസംബർ 31-നാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണിത്. ഇനി റിപ്പോർട്ട് പുറത്തുവരുന്നതിന് യാതൊരു നിയമതടസ്സവുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Story Highlights: Kerala High Court dismisses actress Ranjini’s plea against releasing Hema Committee report

Leave a Comment