ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം 25 കേസുകൾ രജിസ്റ്റർ ചെയ്തു

Anjana

Hema Committee Report cases

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പ്രകാരം പ്രത്യേക അന്വേഷണ സംഘം 25 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടു ദിവസം കൊണ്ടാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗം കേസുകളിലും ആരെയും പ്രതിചേർക്കാതെയാണ് രജിസ്റ്റർ ചെയ്തത്. കുറ്റാരോപിതരുടെ വിവരങ്ങൾ പല മൊഴികളിലും വ്യക്തമല്ലാത്തതിനാലാണ് ഇത്.

റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഉണ്ടായ പരാതികളിലാണ് അന്വേഷണ സംഘം നേരത്തെ കേസ് എടുത്തിരുന്നത്. എന്നാൽ റിപ്പോർട്ടിലെ മൊഴികൾ പ്രകാരം കേസ് എടുക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യം ശക്തമായതോടെയാണ് കൂട്ടത്തോടെ കേസ് എടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ പുതിയ കേസുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം കോടതിയെ അറിയിക്കും. ഹൈക്കോടതി നിർദേശപ്രകാരമാകും പ്രതികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 54 ആയി. പരാതികളുടെ അടിസ്ഥാനത്തിൽ നേരത്തെ 29 കേസുകളാണ് എടുത്തിരുന്നത്. അതേസമയം, താര സംഘടന ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റി യോഗം ചേർന്നു. സർക്കാർ വിളിച്ച നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ സംഘടന തീരുമാനിച്ചു. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേർ പങ്കെടുക്കും.

Story Highlights: Special Investigation Team registers 25 cases based on Hema Committee Report statements

Leave a Comment