സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഫയൽ നീക്ക വിവരങ്ങൾ രേഖകൾ സഹിതം ട്വന്റിഫോറിന് ലഭിച്ചു. റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളിൽ സർക്കാർ നടപടിയെടുത്തിട്ടില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ക്രിമിനൽ നടപടി ചട്ടം പ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നെങ്കിലും, അത്തരം നടപടികൾ സ്വീകരിക്കാൻ സാധ്യതയില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.
2017-ൽ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചെങ്കിലും 2024-ലാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇക്കാലമത്രയും റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ആരെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ചോദിച്ചിരുന്നു. 2020-ലെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ചില ഫയൽ കൈമാറ്റങ്ങളുടെ നോട്ടുകളാണ് ട്വന്റിഫോറിന് ലഭിച്ചത്. ഈ നോട്ടുകളിൽ മുഖ്യമന്ത്രിയും അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയും ഒപ്പുവച്ചിട്ടുണ്ട്.
തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് മേധാവിക്ക് നൽകിയതായും രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ കമ്മീഷനിൽ പരാതി ലഭിച്ചിരുന്നുവെന്നും നോട്ടിൽ പരാമർശമുണ്ട്. എന്നാൽ ഹേമ കമ്മിറ്റിയിൻ മേൽ ഒരു പരാതിയും ലഭിച്ചില്ലെന്നായിരുന്നു സർക്കാർ വാദം. ഇത് പൊളിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 2020 സെപ്റ്റംബറിൽ റിപ്പോർട്ടിലെ തുടർനടപടികൾക്കായി മന്ത്രി യോഗം വിളിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും, 2020 നവംബർ 4നും 2021 ജനുവരി 9നും യോഗം വിളിച്ചെങ്കിലും കൂടാൻ കഴിഞ്ഞില്ലെന്ന് ഉത്തരവിൽ പറയുന്നു.
Story Highlights: Exclusive files reveal government inaction on Hema Committee report on women’s issues in cinema industry