കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ഹലോ മമ്മി’ വിജയകരമായി തുടരുന്നു

നിവ ലേഖകൻ

Hello Mummy Malayalam movie

മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ‘ഹലോ മമ്മി’ വിജയകരമായി പ്രദർശനം തുടരുകയാണ്. യുവാക്കളോടൊപ്പം അമ്മമാരും കുട്ടികളും കൂട്ടച്ചിരി ചിരിച്ച് തിയറ്ററിൽ കോളിളക്കം സൃഷ്ടിക്കുന്നു. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷറഫുദ്ദീന്റെ ഇതുവരെയുള്ള കോമഡി കഥാപാത്രങ്ങളൊന്നും പ്രേക്ഷകർ മറന്നിട്ടില്ല. അക്കൂട്ടത്തിലേക്ക് ബോണിയെ കൂടി ചേർത്തുവെച്ചിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്. സ്റ്റെഫിയായി വന്ന് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം മികച്ച അഭിപ്രായങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജേക്സ് ബിജോയിയുടെതാണ് സംഗീതം. ‘വരത്തൻ’ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’.

  വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു

Story Highlights: Hello Mummy, a fantasy horror comedy entertainer starring Sharafudheen and Aishwarya Lekshmi, continues successful run in theaters

Related Posts
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടിയ ‘അപ്പുറം’ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
Apuram movie

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Feminichi Fathima OTT release

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈർഘ്യം കുറച്ചു
Kaantha movie trimmed

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more

സോജപ്പൻ ഞാനും ഫാൻ, എന്നെയും കൂട്ടാമോ? ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്
Sojappan trolls

2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ "കലണ്ടർ" സിനിമയിലെ സോജപ്പൻ കഥാപാത്രം ട്രോളുകളിൽ നിറയുകയാണ്. ‘വിലായത്ത് Read more

Leave a Comment