ഷിരൂരിൽ കനത്ത മഴ: അർജുന്റെ ലോറിക്കായി നേവി സംഘം തെരച്ചിൽ തുടരുന്നു

Anjana

Arjun's lorry search Shirur

ഷിരൂർ മേഖലയിൽ കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. അർജുന്റെ ലോറി ഗംഗാവാലി പുഴയുടെ കരയ്ക്കും മൺകൂനയ്ക്കും ഇടയിൽ കണ്ടെത്തിയെങ്കിലും, വൃഷ്ടിപ്രദേശത്താകെ കനത്ത മഴ തുടരുകയാണ്. ഗംഗാവാലിയിൽ കനത്ത കുത്തൊഴുക്കുണ്ടാകുകയും നദിയിലെ ജലനിരപ്പ് ഉയർന്നുവരികയും ചെയ്യുന്നു. നേവി സംഘം ബോട്ടിലെത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാൽ മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിക്കുന്നില്ല.

ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചതനുസരിച്ച്, ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് രണ്ട് സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നലുകൾ കണ്ടെത്തിയത്. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവിയും എംഎൽഎയും നേവിയുടെ ബോട്ടിൽ പുഴയിലേക്കിറങ്ങിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. ഇന്ന് രാത്രിയിലും തെരച്ചിൽ തുടരുമെന്നും ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്നും സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഷിരൂരിലേക്ക് ഫയർഫോഴ്സിന്റെ കൂടുതൽ വാഹനങ്ങൾ എത്തുന്നുണ്ട്.