**കൊച്ചി:** മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നാണ് വിവാദം. എക്സാലോജിക്, സിഎംആർഎൽ ഇടപാടിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45-നാണ് വിധി പറയുന്നത്. സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എസ്എഫ്ഐഒ, ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ പെറ്റീഷനിലാണ് ഇന്ന് വിധി.
വാദം കേട്ട ശേഷം വിധി പറയാനായി കോടതി കേസ് മാറ്റി വെച്ചിരിക്കുകയായിരുന്നു. എക്സാലോജിക്, സിഎംആർഎൽ ഇടപാടിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു.
Story Highlights: The Kerala High Court will deliver its verdict today on a revision petition seeking a vigilance investigation into the monthly payoff case involving Veena Vijayan.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ