ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച; മേഖലയിൽ സംഘർഷം രൂക്ഷം

Anjana

Hassan Nasrallah funeral

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ എക്കാലത്തെയും പ്രധാന നേതാവായ നസ്റല്ല കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. ലെബനൻ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

നസ്‌റല്ലയുടെ തിരോധാന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇറാനിൽ പ്രതിഷേധമുയർന്നു. പ്രകടനക്കാർ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറുടെ ഫോട്ടോഗ്രാഫുകൾ പിടിച്ച് “ഡൌൺ വിത്ത് യു.എസ്”, “ഡൌൺ വിത്ത് ഇസ്രായേൽ”, “പ്രതികാരം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. ഇസ്രായേലുമായി ഹിസ്ബുള്ള സംഘടനയുടെ ശത്രുത രൂക്ഷമായ സാഹചര്യത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി യോഗം ചേരണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നസ്റല്ലയുടെ നേതൃത്വത്തിൽ ഹിസ്ബുള്ള നേടിയ വിജയങ്ങൾ അദ്ദേഹത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവാക്കി മാറ്റി. 2000-ത്തിൽ ഇസ്രയേലിനെ ലെബനനിൽ നിന്ന് തുരത്തിയതിന്റെ മാസ്റ്റർ പ്ലാൻ നസ്റല്ലയുടേതായിരുന്നു. 18 വർഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ച ഈ നീക്കവും, 2006-ലെ യുദ്ധത്തിൽ ഇസ്രയേലിനെതിരെ നേടിയ വിജയവും നസ്റല്ലയുടെ നേതൃപാടവം വ്യക്തമാക്കുന്നു.

Story Highlights: Top Hezbollah leader Hassan Nasrallah’s funeral to be held Friday, tensions rise in the region

Leave a Comment