തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഹരിയാന മുഖ്യമന്ത്രി ക്ഷേത്ര സന്ദർശനം; ബിജെപി വിജയം പ്രതീക്ഷിക്കുന്നു

Anjana

Haryana election results

ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് കുരുക്ഷേത്രയിലെ ദക്ഷിണ്‍ മുഖി ക്ഷേത്രം സന്ദര്‍ശിച്ചു. ബ്രഹ്‌മ സരോവറിലെ ഹനുമാൻ ക്ഷേത്രമാണ് സൈനി സന്ദർശിച്ചത്. ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങൾ തുടർന്നിട്ടുണ്ടെന്നും ഇത് ഹരിയാനയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും സൈനി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, എക്‌സിറ്റ് പോളുകൾ ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന. കുമാരി ഷെല്‍ജയുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

Story Highlights: Haryana CM Nayab Singh Saini visits temple before election results, BJP confident of third term

Leave a Comment