മോഹൻലാൽ ക്ലാസ്സിക് സംവിധായകൻ കൂടിയാണ്: ‘ബറോസ്’ കണ്ട് ഹരീഷ് പേരടി

Anjana

Mohanlal Barroz Hareesh Peradi

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘ബറോസ്’ തിയറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് നേടിയത്. ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ‘ബറോസിനെ’ക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.

“അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന ഭൂതം ലോക സിനിമയ്ക്ക് സമ്മാനിക്കുന്നത്.. മലയാളത്തിന്റെ നിധി”, എന്നാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നാലര പതിറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യനാണ് മോഹൻലാൽ എന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന, സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളിയാണ് മോഹൻലാൽ എന്നും ഹരീഷ് പേരടി കുറിച്ചു. മോഹൻലാൽ എന്ന മനുഷ്യൻ നാളെ സിനിമക്കുവേണ്ടി തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ‘ബറോസ്’ എന്നും അദ്ദേഹം പറഞ്ഞു.

“പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യമുണ്ട്” എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഈ സ്വപ്ന മൂഹൂർത്തത്തിന് പങ്കാളിയാവാൻ കുടുംബസമേതം സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

Story Highlights: Actor Hareesh Peradi praises Mohanlal’s directorial debut ‘Barroz’, calling him a classic director and actor.

Leave a Comment